Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, June 23
    Breaking:
    • രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങളില്‍ കുവൈത്തില്‍ മുന്‍ എം.പിമാര്‍ അടക്കം 15 പേര്‍ക്ക് ശിക്ഷ
    • ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    • ഹിജർ ഇസ്മായിലില്‍ സ്ത്രീ പുരുഷന്മാര്‍ക്ക് പ്രത്യേക സമയങ്ങള്‍ നിശ്ചയിച്ചു
    • ഫിഫ ലോകകപ്പ്; അൾജീരിയയോട് പരാജയപ്പെട്ട് അരങ്ങേറ്റ ലോകകപ്പിൽ നിന്ന് ജോർദാൻ പുറത്ത്‌
    • അമേരിക്കയെ ഒരിക്കലും വിശ്വസിച്ചിട്ടില്ല: ആ നിലപാട് തുടരുന്നതാണ് ബുദ്ധിയെന്നും ഇറാൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World»Iran

    അമേരിക്കയെ ഒരിക്കലും വിശ്വസിച്ചിട്ടില്ല: ആ നിലപാട് തുടരുന്നതാണ് ബുദ്ധിയെന്നും ഇറാൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്23/06/2026 Iran USA World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇറാന്റെ യുദ്ധം 'കർക്കശ നിലപാടുകാരൻ' മുഹമ്മദ് ബാഖർ ഖാലിബാഫ് നയിക്കും
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്റാൻ– യു.എസുമായി വിവിധ വിഷയങ്ങളിൽ ധാരണകളിലെത്തുമ്പോഴും രാജ്യത്തെ ഒരിക്കലും വിശ്വസിച്ചിട്ടില്ലെന്നും ഭാവിയിലും ആ നിലപാട് തുടരുന്നതാണ് ബുദ്ധിയെന്നും വ്യക്തമാക്കി ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫ്. അമേരിക്കയുമായി ഒപ്പുവെച്ച ധാരണാപത്രത്തിലെ നിബന്ധനകൾ പാലിക്കുന്നത് നിരീക്ഷിക്കാനും, അതുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയാണെങ്കിൽ അവ പരിഹരിക്കാനുമായി താനും യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും തമ്മിൽ കൂടിക്കാഴ്ചകൾ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

    അന്തിമ കരാർ ഉണ്ടാകുന്നത് വരെ ഇറാന്റെ എണ്ണ, പെട്രോകെമിക്കൽ വിൽപ്പനയ്ക്കുള്ള ഉപരോധങ്ങൾ താൽക്കാലികമായി പിൻവലിച്ചിട്ടുണ്ട്. ഇതിന് പുറമെ, ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഉടലെടുക്കാവുന്ന ഏതൊരു പ്രശ്നങ്ങളും സംഭവങ്ങളും പരിഹരിക്കുന്നതിന് ഒരു ആശയവിനിമയ കേന്ദ്രം സ്ഥാപിക്കാൻ സ്വിറ്റ്സർലൻഡിൽ നടന്ന ചർച്ചകളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയെന്നും ഖാലിബാഫ് ചൂണ്ടിക്കാട്ടി.
    ലെബനോന്റെ പരമാധികാരം ഉറപ്പുനൽകുന്നത് സംബന്ധിച്ച് യു.എസുമായി സംയുക്ത സംവിധാനങ്ങളിലും ധാരണകളിലും ഇറാൻ എത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഇറാന്റെ മരവിപ്പിച്ച ആസ്തികളിൽ നിന്ന് 12 ബില്യൺ ഡോളർ വിട്ടുകൊടുക്കാനും കരാറായിട്ടുണ്ട്. എന്നാൽ, ഈ ധാരണകൾക്കിടയിലും അമേരിക്കക്കാരെക്കുറിച്ചുള്ള തന്റെ ശക്തമായ ആശങ്കകൾ ഖാലിബാഫ് മറച്ചുവെച്ചില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കരാർ നടപ്പാക്കുന്നതിൽ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടായാൽ ചർച്ചകളിലൂടെയോ അല്ലെങ്കിൽ മിസൈലുകളിലൂടെയോ ഇറാൻ അതിന് മറുപടി നൽകുമെന്ന് അദ്ദേഹം ഭീഷണി മുഴക്കി. അമേരിക്കയും ഇറാനും തമ്മിലുള്ള ഈ കരാർ ഇസ്രായേലിന്റെ അന്ത്യം കുറിക്കുമെന്ന ധാരണയാണ് യു.എസ്-ഇറാൻ കരാറിനോടുള്ള ഇസ്രായേലിന്റെ ശക്തമായ എതിർപ്പിന് പിന്നിലെ പ്രധാന കാരണമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ കൂട്ടിച്ചേർത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Mohammad Bagher Ghalibaf
    Latest News
    രാജ്യദ്രോഹം അടക്കമുള്ള കുറ്റങ്ങളില്‍ കുവൈത്തില്‍ മുന്‍ എം.പിമാര്‍ അടക്കം 15 പേര്‍ക്ക് ശിക്ഷ
    23/06/2026
    ഗാസയില്‍ ഇസ്രായില്‍ വ്യോമാക്രമണത്തില്‍ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു
    23/06/2026
    ഹിജർ ഇസ്മായിലില്‍ സ്ത്രീ പുരുഷന്മാര്‍ക്ക് പ്രത്യേക സമയങ്ങള്‍ നിശ്ചയിച്ചു
    23/06/2026
    ഫിഫ ലോകകപ്പ്; അൾജീരിയയോട് പരാജയപ്പെട്ട് അരങ്ങേറ്റ ലോകകപ്പിൽ നിന്ന് ജോർദാൻ പുറത്ത്‌
    23/06/2026
    അമേരിക്കയെ ഒരിക്കലും വിശ്വസിച്ചിട്ടില്ല: ആ നിലപാട് തുടരുന്നതാണ് ബുദ്ധിയെന്നും ഇറാൻ
    23/06/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version