Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, April 20
    Breaking:
    • ഇറാനില്‍ രണ്ടു ഇസ്രായിലി ചാരന്മാരെ തൂക്കിക്കൊന്നു
    • യു.എസുമായി രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്ക് പദ്ധതിയില്ലെന്ന് സ്ഥിരീകരിച്ച് ഇറാന്‍
    • മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി, വിടവാങ്ങുന്നത് 35 വർഷത്തെ പ്രവാസത്തിന് ശേഷം
    • തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി. അൻവർ; കേരളത്തിൽ പുതിയ പാർട്ടി രൂപീകരിക്കും
    • പേരാമ്പ്രയിൽ വോട്ടിംഗ് മെഷീൻ സ്ഥാപിച്ച സ്ട്രോങ്ങ് റൂം തുറന്നെന്ന് പരാതി: യുഡിഎഫ് പ്രതിഷേധത്തിൽ, വിശദീകരണവുമായി ഉദ്യോഗസ്ഥർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കേന്ദ്ര സർക്കാർ ജീവനക്കാർക്ക് പുതിയ പെൻഷൻ പദ്ധതി; സംസ്ഥാനങ്ങൾക്കും നടപ്പാക്കാം, 2025 ഏപ്രിൽ മുതൽ പ്രാബല്യം

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌24/08/2024 Latest India Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് നരേന്ദ്ര മോഡി സർക്കാർ. യുനിഫൈഡ് പെൻഷൻ സ്‌കീം (യു.പി.എസ്) എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതിയെന്ന് കേന്ദ്ര വാർത്താ വിതരണ, റെയിൽവേ വകുപ്പ് മന്ത്രി അശ്വനി വൈഷ്ണവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

    2025 ഏപ്രിൽ ഒന്നിന് പുതിയ പെൻഷൻ പദ്ധതി നിലവിൽവരുമെന്നും ഇപ്പോഴുള്ള എൻ.പി.എസ് (നാഷണൽ പെൻഷൻ സ്‌കീം) വേണോ അതോ യു.പി.എസ് വേണോ എന്ന് ജീവനക്കാർക്ക് തെരഞ്ഞെടുക്കാമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാന സർക്കാരുകൾക്കും യു.പി.എസിലേക്ക് മാറാൻ അവസരമുണ്ടാകും. സംസ്ഥാന സർക്കാരുകൾ കൂടി യു.പി.എസ് നടപ്പാക്കിയാൽ ഗുണഭോക്താക്കളുടെ എണ്ണം 90 ലക്ഷത്തിന് അടുത്തേക്ക് ഉയരുമെന്നാണ് കണക്കുകൂട്ടൽ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പഴയ പെൻഷൻ പദ്ധതിയിലെയും നിലവിലെ എൻ.പി.എസിലെയും വ്യവസ്ഥകൾ കൂട്ടിയിണക്കിയാണ് പുതിയ പെൻഷൻ പദ്ധതി തയ്യാറാക്കിയത്. ജീവനക്കാർ 10 ശതമാനം വിഹിതം നൽകണമെന്ന പഴയ വ്യവസ്ഥ തുടരുമെങ്കിലും സർക്കാർ വിഹിതം 14-ൽ നിന്ന് 18.5 ആയി ഉയർത്താൻ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു.

    അഷ്വേർഡ് പെൻഷൻ, കുടുംബ പെൻഷൻ, മിനിമം അഷ്വേർഡ് പെൻഷൻ എന്നിങ്ങനെയാണ് പുതിയ പെൻഷൻ പദ്ധതി വേർതിരിച്ചിരിക്കുന്നത്. സർക്കാർ ജീവനക്കാർ പദ്ധതിയിലേക്ക് വിഹിതം നൽകണം എന്ന വ്യവസ്ഥയിൽ മാറ്റമുണ്ടാവില്ല. പെൻഷൻ ഫണ്ടിലെ തുക എങ്ങനെ മാറിയാലും ഒരു നിശ്ചിത തുക പെൻഷനായി ഉറപ്പുനൽകുന്നതാണ് പുതിയ പദ്ധതി.

    ഇതനുസരിച്ച് യൂണിഫൈഡ് പെൻഷൻ സ്‌കീമിന്റെ പ്രധാന പ്രത്യേകതകൾ ഇവയാണ്.
    1) സർവീസിൽ കുറഞ്ഞത് 25 വർഷം പൂർത്തിയാക്കുന്ന സർക്കാർ ജീവനക്കാർക്ക് വിരമിക്കുന്നതിന് മുമ്പുള്ള കഴിഞ്ഞ 12 മാസത്തെ ശരാശരി അടിസ്ഥാന ശമ്പളത്തിന്റെ 50 ശതമാനമായിരിക്കും പെൻഷൻ.
    2) ഗുണഭോക്താവിന് മരണം സംഭവിച്ചാൽ ആ സമയത്തുള്ള പെൻഷന്റെ 60 ശതമാനം പെൻഷൻ കുടുംബത്തിന് ലഭിക്കും.
    3) കുറഞ്ഞത് 10 വർഷത്തെ സർവീസിന് ശേഷം സർക്കാർ ജീവനക്കാർ വിരമിച്ചാൽ പ്രതിമാസം 10,000 രൂപ.
    4) പെൻഷനിലെ കേന്ദ്രസർക്കാർ വിഹിതം 18 ശതമാനമായി ഉയർത്തും. (നിലവിൽ 10 ശതമാനം ജീവനക്കാരന്റെ വിഹിതവും 14 ശതമാനം കേന്ദ്രസർക്കാർ വിഹിതവുമാണ്).

    പഴയ പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്ന ആവശ്യവുമായി ബി.ജെ.പി ഇതര സർക്കാരുകൾ രംഗത്തെത്തിയതോടെ കേന്ദ്രസർക്കാർ കഴിഞ്ഞ വർഷമാണ് ധനകാര്യ സെക്രട്ടറി ടി.വി സോമനാഥന്റെ നേതൃത്വത്തിൽ പ്രത്യേക സമിതി രൂപീകരിച്ചത്. നിലവിലെ പെൻഷൻ പദ്ധതി അവലോകനം ചെയ്യുന്നതിനും മാറ്റങ്ങൾ ശിപാർശ ചെയ്യുന്നതിനുമാണ് കേന്ദ്രസർക്കാർ സമിതിയെ നിയോഗിച്ചത്. പെൻഷൻ പദ്ധതി വിശദമായി വിലയിരുത്തിയ കമ്മിറ്റി, മുഴുവൻ സംസ്ഥാനങ്ങളിലെയും വിവിധ സംഘടനകളുമായി നൂറിലധികം യോഗങ്ങൾ നടത്തിയും റിസർവ് ബാങ്ക്, ലോകബാങ്ക് പ്രതിനിധികളുമായും മറ്റും ചർച്ച നടത്തിയാണ് യൂണിഫൈഡ് പെൻഷൻ സ്‌കീം തയ്യാറാക്കിയതെന്നും അധികൃതർ വിശദീകരിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Central Government New Pension Scheme UPS
    Latest News
    ഇറാനില്‍ രണ്ടു ഇസ്രായിലി ചാരന്മാരെ തൂക്കിക്കൊന്നു
    20/04/2026
    യു.എസുമായി രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ക്ക് പദ്ധതിയില്ലെന്ന് സ്ഥിരീകരിച്ച് ഇറാന്‍
    20/04/2026
    മണ്ണാർക്കാട് സ്വദേശി ജിദ്ദയിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി, വിടവാങ്ങുന്നത് 35 വർഷത്തെ പ്രവാസത്തിന് ശേഷം
    20/04/2026
    തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി. അൻവർ; കേരളത്തിൽ പുതിയ പാർട്ടി രൂപീകരിക്കും
    20/04/2026
    പേരാമ്പ്രയിൽ വോട്ടിംഗ് മെഷീൻ സ്ഥാപിച്ച സ്ട്രോങ്ങ് റൂം തുറന്നെന്ന് പരാതി: യുഡിഎഫ് പ്രതിഷേധത്തിൽ, വിശദീകരണവുമായി ഉദ്യോഗസ്ഥർ
    20/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version