Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, March 16
    Breaking:
    • ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ശത്രുക്കൾ: ഇനായത്തി
    • ശത്രുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കി: 500 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍ പോലീസ്
    • സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി, യു.എ.ഇ നേതാക്കളുടെ ആഹ്വാനം
    • ഡ്രോണ്‍ ആക്രമണം: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ
    • മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    കഅ്ബാലയത്തിന്റെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി അബ്ദുല്‍വഹാബ് അല്‍ശൈബി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്25/06/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Shaibi
    വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍ സ്വീകരിക്കുന്ന ചടങ്ങില്‍ ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബി.
    Share
    WhatsApp Facebook Twitter Telegram LinkedIn

    മക്ക – വിശുദ്ധ കഅ്ബാലയത്തിന്റെ പുതിയ താക്കോല്‍ സൂക്ഷിപ്പുകാരനായി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിയെ തെരഞ്ഞെടുത്തു. ഔപചാരിക ചടങ്ങില്‍ താക്കോലുകള്‍ ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് കൈമാറി.

    വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോല്‍, കഅ്ബാലയത്തിന്റെ മേല്‍ക്കൂരയിലേക്കുള്ള വാതിലിന്റെ താക്കോല്‍, കഅ്ബാലയത്തിനകത്തുള്ള പെട്ടിയുടെ താക്കോല്‍, മഖാമുഇബ്രാഹിമിന്റെ താക്കോല്‍, ആവശ്യമെങ്കില്‍ ഇതിനൊപ്പം ഉപയോഗിക്കാനുള്ള സ്‌ക്രൂ ഡ്രൈവര്‍ എന്നിവയാണ് കൈമാറിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കിസ്‌വ നിര്‍മാണ കോംപ്ലക്‌സില്‍ നിര്‍മിച്ച പ്രത്യേക സഞ്ചികളിലാക്കി താക്കോലുകള്‍ കൊണ്ടുവന്ന് താക്കോലുകള്‍ ഓരോന്നായി പുറത്തെടുത്ത് പരിചയപ്പെടുത്തിയ ശേഷം സഞ്ചികളിലാക്കി ശൈഖ് അബ്ദുല്‍വഹാബ് ബിന്‍ സൈനുല്‍ആബിദീന്‍ അല്‍ശൈബിക്ക് കൈമാറുകയായിരുന്നു.

    പ്രവാചകന്റെ കാലം മുതലുള്ള 78-ാമത്തെയും, മറ്റു ഗോത്രങ്ങളെ പുറത്താക്കി മക്കയില്‍ ഖുറൈശി ഗോത്രത്തിന്റെ സര്‍വാധിപത്യം സ്ഥാപിച്ച ഖുസയ് ബിന്‍ കിലാബിന്റെ കാലം മുതലുള്ള 110-ാമത്തെയും കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പുകാരനാണ് ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബി. കഅ്ബാലയത്തിന്റെ 77-ാമത്തെ താക്കോല്‍ സൂക്ഷിപ്പുകാരനായ ശൈഖ് സ്വാലിഹ് അല്‍ശൈബി വെള്ളിയാഴ്ച രാത്രി അന്തരിച്ചതിനെ തുടര്‍ന്നാണ് താക്കോല്‍ സൂക്ഷിപ്പ് ചുമതല ശൈഖ് അബ്ദുല്‍വഹാബ് അല്‍ശൈബിക്ക് ലഭിച്ചത്.

    കഴിഞ്ഞ ശനിയാഴ്ച സുബ്ഹി നമസ്‌കാരാനന്തം വിശുദ്ധ ഹറമില്‍ വെച്ച് മയ്യിത്ത് നമസ്‌കാരം പൂര്‍ത്തിയാക്കി ശൈഖ് സ്വാലിഹ് അല്‍ശൈബിയുടെ മയ്യിത്ത് ജന്നത്തുല്‍മുഅല്ല ഖബര്‍സ്ഥാനില്‍ മറവു ചെയ്യുകയായിരുന്നു. കഅ്ബാലയം തുറക്കല്‍, അടക്കല്‍, ശുചീകരണം, കഴുകല്‍, കിസ്‌വ അണിയിക്കല്‍, കീറിയ കിസ്‌വ നന്നാക്കല്‍, സന്ദര്‍ശകരെ സ്വീകരിക്കല്‍ തുടങ്ങി വിശുദ്ധ കഅ്ബാലയവുമായി ബന്ധപ്പെട്ട മുഴുവന്‍ കാര്യങ്ങളുടെയും ചുമതല താക്കോല്‍ സൂക്ഷിപ്പുകാരനാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kaaba Shaiby
    Latest News
    ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ഇറാന്റെ ശത്രുക്കൾ: ഇനായത്തി
    16/03/2026
    ശത്രുക്കള്‍ക്ക് വിവരങ്ങള്‍ നല്‍കി: 500 പേരെ അറസ്റ്റ് ചെയ്ത് ഇറാന്‍ പോലീസ്
    16/03/2026
    സംഘര്‍ഷം ഉടനടി അവസാനിപ്പിക്കണമെന്ന് സൗദി, യു.എ.ഇ നേതാക്കളുടെ ആഹ്വാനം
    16/03/2026
    ഡ്രോണ്‍ ആക്രമണം: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അഗ്നിബാധ
    16/03/2026
    മധ്യ ഗാസയില്‍ ഇസ്രായില്‍ ആക്രമണത്തില്‍ എട്ട് ഫലസ്തീന്‍ പോലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു
    15/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.