Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, February 19
    Breaking:
    • നവവരനായ സൗദി പ്രവാസിയെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍
    • വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ ശ്രമങ്ങളെ 85 ലേറെ രാജ്യങ്ങള്‍ അപലപിച്ചു
    • ശനിയാഴ്ച മുതല്‍ ഇറാനെ ആക്രമിക്കാനുള്ള സുസജ്ജത ട്രംപിനെ അറിയിച്ച് യു.എസ് സൈന്യം
    • മയക്കുമരുന്ന് കേസില്‍ സെലിബ്രിറ്റിക്കും ഭര്‍ത്താവിനും രണ്ടു വര്‍ഷം തടവ്
    • ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 2 (ഫെബ്രുവരി 19)
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ ശ്രമങ്ങളെ 85 ലേറെ രാജ്യങ്ങള്‍ അപലപിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/02/2026 Latest World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    വെസ്റ്റ് ബാങ്കിലെ ഹെബ്രോണില്‍ ജൂതകുടിയേറ്റക്കാരുടെ പര്യടനത്തിനിടെ കാവല്‍നില്‍ക്കുന്ന ഇസ്രായിലി സൈനികര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂയോര്‍ക്ക് – അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ തങ്ങളുടെ നിയമവിരുദ്ധ സാന്നിധ്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നടപടികള്‍ ഇസ്രായില്‍ സ്വീകരിച്ചതിനെ ഐക്യരാഷ്ട്രസഭയിലെ 85 രാജ്യങ്ങള്‍ സംയുക്ത പ്രസ്താവനയില്‍ അപലപിച്ചു. ഫലസ്തീന്‍ ഭൂമി ഇസ്രായിലില്‍ കൂട്ടിച്ചേര്‍ക്കുന്നത് ജനസംഖ്യാപരമായ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്ന് ഈ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റക്കാര്‍ ഭൂമി വാങ്ങുന്നത് സുഗമമാക്കുന്ന നടപടികള്‍ ഇസ്രായില്‍ അംഗീകരിച്ച് ഒരാഴ്ച പിന്നിട്ട ശേഷം, 1967 മുതല്‍ ഇസ്രായില്‍ കൈവശപ്പെടുത്തിയിരിക്കുന്ന വെസ്റ്റ് ബാങ്കിലെ ഭൂമി രജിസ്‌ട്രേഷന്‍ പ്രക്രിയ വേഗത്തിലാക്കാനും വെസ്റ്റ് ബാങ്കിലെ ഭൂമി പിടിച്ചെടുത്ത് സര്‍ക്കാര്‍ ഭൂമിയാക്കി മാറ്റാനും ഇസ്രായില്‍ സര്‍ക്കാര്‍ ഞായറാഴ്ച തീരുമാനിച്ചു.

    ഫ്രാന്‍സ്, ചൈന, സൗദി അറേബ്യ, റഷ്യ എന്നിവയുള്‍പ്പെടെ 85 യു.എന്‍ അംഗരാജ്യങ്ങളും യൂറോപ്യന്‍ യൂണിയന്‍, അറബ് ലീഗ് പോലുള്ള നിരവധി സംഘടനകളും വെസ്റ്റ് ബാങ്കിലെ നിയമവിരുദ്ധ സാന്നിധ്യം വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ഇസ്രായിലിന്റെ ഏകപക്ഷീയമായ തീരുമാനങ്ങളെയും നടപടികളെയും അപലപിച്ചു. ഈ തീരുമാനങ്ങള്‍ അന്താരാഷ്ട്ര നിയമപ്രകാരമുള്ള ഇസ്രായിലിന്റെ ബാധ്യതകള്‍ക്ക് വിരുദ്ധമാണെന്നും അവ ഉടനടി പിന്‍വലിക്കണമെന്നും ന്യൂയോര്‍ക്കില്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറഞ്ഞു. വെസ്റ്റ് ബാങ്ക് ഭൂമി ഏതെങ്കിലും തരത്തില്‍ ഇസ്രായില്‍ കൂട്ടിച്ചേര്‍ക്കുന്നതില്‍ പ്രസ്താവന ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചു. കിഴക്കന്‍ ജറൂസലം ഉള്‍പ്പെടെ 1967 മുതല്‍ കൈവശപ്പെടുത്തിയ ഫലസ്തീന്‍ പ്രദേശത്തിന്റെ ജനസംഖ്യാ ഘടന, സ്വഭാവം, നിയമപരമായ പദവി എന്നിവ മാറ്റാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളെയും തങ്ങള്‍ നിരാകരിക്കുന്നതായി പ്രസ്താവന തുടര്‍ന്നു. ഇസ്രായിലിന്റെ ഇത്തരം നയങ്ങള്‍ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമാണെന്നും മേഖലയില്‍ സമാധാനവും സ്ഥിരതയും കൈവരിക്കാനുള്ള തുടര്‍ച്ചയായ ശ്രമങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായും സംഘര്‍ഷം അവസാനിപ്പിക്കുന്ന സമാധാന കരാറിനുള്ള സാധ്യതകളെ ഭീഷണിപ്പെടുത്തുന്നതായും 85 രാജ്യങ്ങളും സംഘടനകളും മുന്നറിയിപ്പ് നല്‍കി. മേഖലയെ അസ്ഥിരപ്പെടുത്തുക മാത്രമല്ല, അന്താരാഷ്ട്ര നീതിന്യായ കോടതി സ്ഥിരീകരിച്ചതുപോലെ നിയമവിരുദ്ധവുമാകുന്ന പുതിയ നടപടികള്‍ ഉടന്‍ പിന്‍വലിക്കണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് തിങ്കളാഴ്ച ഇസ്രായിലിനോട് ആവശ്യപ്പെട്ടിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1967 മുതല്‍ എല്ലാ ഇസ്രായിലി ഗവണ്‍മെന്റുകളുടെയും കീഴില്‍ വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നിട്ടുണ്ട്. എന്നാല്‍ ഇസ്രായിലിന്റെ ചരിത്രത്തിലെ ഏറ്റവും വലതുപക്ഷ സര്‍ക്കാരുകളില്‍ ഒന്നായ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നിലവിലെ ഗവണ്‍മെന്റിന് കീഴില്‍ അതിന്റെ വേഗത ഗണ്യമായി വര്‍ധിച്ചു. ഇസ്രായില്‍ പിടിച്ചടക്കി ഇസ്രായിലില്‍ കൂട്ടിച്ചേര്‍ത്ത കിഴക്കന്‍ ജറൂസലമിന് പുറത്ത്, ഐക്യരാഷ്ട്രസഭ അന്താരാഷ്ട്ര നിയമപ്രകാരം നിയമവിരുദ്ധമായി കണക്കാക്കുന്ന ജൂതകുടിയേറ്റ കോളനികളില്‍ 5,00,000 ലേറെ ഇസ്രായിലികള്‍ ഇപ്പോള്‍ താമസിക്കുന്നു. വെസ്റ്റ് ബാങ്കില്‍ 30 ലക്ഷം പലസ്തീനികളും അധിവസിക്കുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel West Bank
    Latest News
    നവവരനായ സൗദി പ്രവാസിയെ കൊലപ്പെടുത്തിയ ഭാര്യയും കാമുകനും അറസ്റ്റില്‍
    19/02/2026
    വെസ്റ്റ് ബാങ്കില്‍ ജൂതകുടിയേറ്റം വിപുലീകരിക്കാനുള്ള ഇസ്രായിലിന്റെ ശ്രമങ്ങളെ 85 ലേറെ രാജ്യങ്ങള്‍ അപലപിച്ചു
    19/02/2026
    ശനിയാഴ്ച മുതല്‍ ഇറാനെ ആക്രമിക്കാനുള്ള സുസജ്ജത ട്രംപിനെ അറിയിച്ച് യു.എസ് സൈന്യം
    19/02/2026
    മയക്കുമരുന്ന് കേസില്‍ സെലിബ്രിറ്റിക്കും ഭര്‍ത്താവിനും രണ്ടു വര്‍ഷം തടവ്
    19/02/2026
    ഇന്നത്തെ നോമ്പുതുറ സമയം: റമദാന്‍ 2 (ഫെബ്രുവരി 19)
    19/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version