Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, November 23
    Breaking:
    • പ്രവാസി പ്രശ്നങ്ങളിൽ ഉടനടി പരിഹാരം വേണം: റിമാൽ സൊസൈറ്റി
    • ഈത്തപ്പഴ മേഖലാ സഹകരണം: ഇന്ത്യന്‍ അംബാസഡറും സാറ രാജകുമാരിയും ചര്‍ച്ച നടത്തി
    • എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സൗദി സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി
    • ഇന്ത്യന്‍ എംബസിയില്‍ വ്യാഴാഴ്ച ഓപണ്‍ ഹൗസ്
    • പ്രവാസി പെൻഷനും ഇൻഷുറൻസും യാത്രാപ്രതിസന്ധിയും ചർച്ചയായി, പ്രശ്നങ്ങളിൽ ഇടപെടൽ ഉറപ്പുനൽകി ടി.വി. ഇബ്രാഹിം എം.എൽ.എ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    മാതൃരാജ്യത്തെ ഒറ്റിക്കൊടുത്തെന്ന ആരോപണം; ഷമി ജീവനൊടുക്കാന്‍ ശ്രമിച്ചത് പത്തൊൻപതാം നിലയില്‍നിന്ന്; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സുഹൃത്ത്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/07/2024 Latest Cricket 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മുംബൈ: അപവാദങ്ങളും ആരോപണങ്ങളും കൂടെപ്പിറപ്പായ താരമാണ് ഇന്ത്യന്‍ ക്രിക്കറ്റര്‍ മുഹമ്മദ് ഷമി. ഭാര്യ ഹസിന്‍ ജഹാനുമൊത്തുള്ള വിവാഹമോചന വാര്‍ത്തകള്‍, പാകിസ്താന്‍ അനുകൂലിയെന്ന പേര്, ഒത്തുകളി വിവാദം, സാനിയാ മിര്‍സയുമായി വിവാഹം ഇങ്ങനെ പോവുന്ന താരത്തിന്റെ പേരിലുള്ള വാർത്തകളും വിവാദങ്ങളും. എന്നാല്‍ കരിയറില്‍ താരം ഏറ്റവും കൂടുതല്‍ വേദനിച്ച നിമിഷത്തെപ്പറ്റിയുള്ള ഒരു വെളിപ്പെടുത്തലാണ് ഇന്ന് പുറത്ത് വന്നിരിക്കുന്നത്. യുട്യൂബര്‍ ശുഭാങ്കര്‍ മിശ്രയുടെ ‘അണ്‍പ്ലഗ്ഡ്’ എന്ന പോഡ്കാസ്റ്റിലാണ് ഷമിയുടെ സുഹൃത്ത് ഉമേഷ് കുമാറിന്റെ വെളിപ്പെടുത്തല്‍.

    പാകിസ്താനെതിരെ മുഹമ്മദ് ഷമി ഒത്തുകളിച്ചു എന്ന ആരോപണത്തില്‍ ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ച ആ രാത്രിയാണ് മുഹമ്മദ് ഷമി ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്ത് പറയുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എല്ലാം ഞാന്‍ സഹിക്കും, പക്ഷേ മാതൃരാജ്യത്തെ ഒറ്റിക്കൊടുത്തെന്ന ആരോപണം സഹിക്കില്ലെന്നായിരുന്നു എന്നാണ് ഷമിയുടെ നിലപാട്. ഷമി ആത്മഹത്യക്ക് ശ്രമിച്ച വാര്‍ത്ത അന്ന് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു. എന്നാല്‍ ആ ദിവസത്തെ സാഹചര്യം ഭയപ്പെടുത്തന്നതായിരുന്നുവെന്ന് സുഹൃത്ത് പറയുന്നു.

    അന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് ഞാന്‍ വെള്ളം കുടിക്കാനായി എഴുന്നേറ്റത്. ബെഡ് റൂമില്‍നിന്ന് അടുക്കളയിലേക്ക് നടക്കുമ്പോഴാണ് ഞങ്ങള്‍ താമസിക്കുന്ന 19ാം നിലയുടെ ബാല്‍ക്കണിയില്‍ ഷമി നില്‍ക്കുന്നത് കണ്ടത്. ഉടന്‍ തന്നെ അദ്ദേഹത്തെ ഞാന്‍ അവിടെനിന്നും മാറ്റുകയായിരുന്നു. ആരോപണങ്ങളെ തുടര്‍ന്ന് ഷമി തന്നോടൊപ്പമായിരുന്നു താമസിച്ചത്.ഗാര്‍ഹിക പീഡനകേസും ഒത്തുകളി വിവാദവും താരത്തെ വല്ലാതെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. എന്നാല്‍ അടുത്ത ദിവസങ്ങളില്‍ തന്നെ ഷമി കുറ്റക്കാരനല്ലെന്ന റിപ്പോര്‍ട്ട് വന്നു. ഷമിയുടെ ജീവിതത്തിലെ ഏറ്റവും മികച്ച ദിവസമായിരുന്നു അതെന്ന് സുഹൃത്ത് പറഞ്ഞു. വിവാദത്തെ തുടര്‍ന്ന് ഷമിയുടെ കരാര്‍ ബിസിസിഐ ഒഴിവാക്കിയിരുന്നു. എന്നാല്‍ പിന്നീട് കുറ്റാരോപിതനായ അദ്ദേഹം ടീമില്‍ തിരിച്ചെത്തുകയും മികച്ച ഫോം പിന്തുടരുകയും ചെയ്തു. പിന്നീട് ഇന്ത്യന്‍ ടീമിന്റെ അവിഭാജ്യഘടകമായി മാറുകയായിരുന്നു.

    സാനിയ മിര്‍സയെ ഷമി വിവാഹം ചെയ്യാന്‍ പോവുന്ന എന്ന തരത്തിലും അടുത്തിടെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരുവരും ഇത് നിഷേധിച്ചിരുന്നു. കൂടാതെ ശ്രീലങ്കന്‍ പര്യടനത്തിലെ ടീം സെലക്ഷന് എതിരെ ഷമി പ്രതികരിച്ചിരുന്നു. ഇന്ത്യന്‍ ടീമില്‍ സ്ഥാനം ലഭിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വെളിപ്പെടുത്താന്‍ ഷമി ആവശ്യപ്പെട്ടിരുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Cricket Mohammed Shami
    Latest News
    പ്രവാസി പ്രശ്നങ്ങളിൽ ഉടനടി പരിഹാരം വേണം: റിമാൽ സൊസൈറ്റി
    23/11/2026
    ഈത്തപ്പഴ മേഖലാ സഹകരണം: ഇന്ത്യന്‍ അംബാസഡറും സാറ രാജകുമാരിയും ചര്‍ച്ച നടത്തി
    23/11/2026
    എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് സൗദി സർവീസുകൾ നവംബർ 30 വരെ റദ്ദാക്കി
    23/11/2026
    ഇന്ത്യന്‍ എംബസിയില്‍ വ്യാഴാഴ്ച ഓപണ്‍ ഹൗസ്
    23/11/2026
    പ്രവാസി പെൻഷനും ഇൻഷുറൻസും യാത്രാപ്രതിസന്ധിയും ചർച്ചയായി, പ്രശ്നങ്ങളിൽ ഇടപെടൽ ഉറപ്പുനൽകി ടി.വി. ഇബ്രാഹിം എം.എൽ.എ
    23/11/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.