Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Sunday, June 29
    Breaking:
    • തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    • ബന്ധം ഒഴിഞ്ഞാല്‍ കുടുക്കാന്‍ അസ്ഥി സൂക്ഷിച്ചിച്ചു; കുഞ്ഞിനെ കൊന്നത് അനീഷ
    • ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    • ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    • ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Latest

    മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ലോജിസ്റ്റിക്‌ സോണ്‍ ജിദ്ദ തുറമുഖത്ത് പ്രവര്‍ത്തനം തുടങ്ങി,2500-ലേറെ തൊഴിലവസരങ്ങൾ

    ബഷീർ ചുള്ളിയോട്By ബഷീർ ചുള്ളിയോട്21/08/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് സോണ്‍ ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്യുന്നു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍, സൗദി പോര്‍ട്ട്‌സ് അതോറ്റി സി.ഇ.ഒ ഉമര്‍ ഹരീരി എന്നിവരാണ് സമീപം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – മധ്യപൗരസ്ത്യദേശത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് സോണ്‍ ജിദ്ദ ഇസ്‌ലാമിക് പോര്‍ട്ടില്‍ മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ ചടങ്ങില്‍ സംബന്ധിച്ചു. 130 കോടി റിയാല്‍ ചെലവഴിച്ച് മെഴ്‌സ്‌ക് കമ്പനിയാണ് ലോജിസ്റ്റിക്‌സ് സോണ്‍ സ്ഥാപിച്ചിരിക്കുന്നത്. മധ്യപൗരസ്ത്യദേശത്ത് മെര്‍സ്‌ക് കമ്പനി സ്ഥാപിക്കുന്ന ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക്‌സ് സോണ്‍ ആണിത്.

    രണ്ടേകാല്‍ ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തൃതിയിലാണ് ലോജിസ്റ്റിക്‌സ് സോണ്‍ സ്ഥാപിച്ചിരിക്കുന്നത്. പ്രതിവര്‍ഷം രണ്ടു ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള പുതിയ സോണ്‍ വിതരണ ശൃംഖലകളെ പരസ്പരം ബന്ധിപ്പിക്കുകയും സുഗമമാക്കുകയും ചെയ്യുന്ന ഒരുകൂട്ടം ലോജിസ്റ്റിക്കല്‍ സൊല്യൂഷനുകള്‍ നല്‍കുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രത്യക്ഷമായും പരോക്ഷമായും 2,500 ലേറെ തൊഴിലവസരങ്ങളും പദ്ധതി സൃഷ്ടിക്കും. സൗദി വനിതകള്‍ക്ക് പരിശീലനം നല്‍കാനുള്ള അക്കാദമി, കയറ്റുമതിക്കും ഇറക്കുമതിക്കുമുള്ള സംഭരണ, വിതരണ മേഖലകള്‍, ശീതീകരിച്ച ഭക്ഷ്യവസ്തുക്കള്‍ക്കുള്ള വെയര്‍ഹൗസുകള്‍, ട്രാന്‍സ്ഷിപ്പ്‌മെന്റ്, എയര്‍ കാര്‍ഗോ, ചരക്ക് നീക്കം എന്നിവക്കുള്ള മേഖല, ഇ-കൊമേഴ്‌സ് കേന്ദ്രം എന്നിവ പുതിയ ലോജിസ്റ്റിക്‌സ് സോണില്‍ ഉള്‍പ്പെടുന്നു.

    ജിദ്ദ തുറമുഖത്തെ മെഴ്‌സ്‌ക് ലോജിസ്റ്റിക്‌സ് സോണ്‍ തുറമുഖ സേവനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് സൗദി പോര്‍ട്ട്‌സ് അതോറ്റി സി.ഇ.ഒ ഉമര്‍ ഹരീരി പറഞ്ഞു. മേഖലയിലെ ഏറ്റവും വലിയ തുറമുഖമായ ജിദ്ദ തുറമുഖത്തിന്റെ ആകര്‍ഷണീയത പുതിയ പദ്ധതി സ്ഥിരീകരിക്കുന്നു. പുതിയ ലോജിസ്റ്റിക്‌സ് സോണ്‍ ആഗോള ലോജിസ്റ്റിക്‌സ് കേന്ദ്രമെന്ന നിലയിലും മൂന്നു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന കേന്ദ്രമെന്ന നിലയിലും സൗദി അറേബ്യയുടെ സ്ഥാനം ഉറപ്പിക്കാനും സഹായിക്കും.

    സൗദി പോര്‍ട്ട്‌സ് അതോറിറ്റിക്കു കീഴിലെ ജിദ്ദ, ദമാം തുറമുഖങ്ങളില്‍ ആകെ 60 ലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള സ്ഥലങ്ങളില്‍ 1,000 കോടി റിയാല്‍ നിക്ഷേപങ്ങളോടെ 18 ലോജിസ്റ്റിക്‌സ് സോണുകള്‍ സ്ഥാപിക്കാന്‍ കരാറുകള്‍ ഒപ്പുവെച്ചിട്ടുണ്ട്. ജിദ്ദ തുറമുഖത്ത് പത്തും ദമാം തുറമുഖത്ത് എട്ടും ലോജിസ്റ്റിക്‌സ് സോണുകളാണ് വന്‍കിട ആഗോള കമ്പനികളുമായി സഹകരിച്ച് സ്ഥാപിക്കുന്നതെന്നും ഉമര്‍ ഹരീരി പറഞ്ഞു.

    ആഗോള തലത്തില്‍ ലോജിസ്റ്റിക്‌സ് സേവന മേഖലയില്‍ മെഴ്‌സ്‌ക് കമ്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാണ് ജിദ്ദ തുറമുഖത്തിലെതെന്ന് മെഴ്‌സ്‌ക് സൗദി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് ശിഹാബ് പറഞ്ഞു. ജിദ്ദ തുറമുഖത്തെ പുതിയ ലോജിസ്റ്റിക്‌സ് സോണിലെ കെട്ടിടത്തിനു മുകളില്‍ 32,000 സോളാര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 32 ഫുട്‌ബോള്‍ സ്‌റ്റേഡിയങ്ങളുടെ വിസ്തൃതിയിലാണ് പുതിയ ലോജിസ്റ്റിക്‌സ് സോണ്‍ സ്ഥാപിച്ചിരിക്കുന്നത്. ആഗോള വ്യാപാര പ്രവാഹത്തിന്റെ വലിയൊരു പങ്ക് ആകര്‍ഷിക്കാനും ഈ മേഖലയിലെ എതിരാളികളെ മറികടക്കാനും കഴിവുള്ള ഒരു ആഗോള ലോജിസ്റ്റിക്‌സ് പ്ലാറ്റ്‌ഫോമായി സൗദി അറേബ്യയെ മാറ്റാന്‍ ശ്രമിച്ചുള്ള ഒരു സുപ്രധാന ചുവടുവെപ്പാണിതെന്നും മുഹമ്മദ് ശിഹാബ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah logistics
    Latest News
    തോക്കുമായി നടന്ന യുവാക്കൾ ജിദ്ദയിൽ പിടിയിൽ
    29/06/2025
    ബന്ധം ഒഴിഞ്ഞാല്‍ കുടുക്കാന്‍ അസ്ഥി സൂക്ഷിച്ചിച്ചു; കുഞ്ഞിനെ കൊന്നത് അനീഷ
    29/06/2025
    ജയഭാരതി @ 71, യൗവന സ്വപ്‌നങ്ങള്‍ക്ക് നിറക്കൂട്ട് 
    29/06/2025
    ഡോ. ഹാരിസ് കേരളത്തിന്റെ കഫീല്‍ ഖാനെന്ന് പി.കെ ഫിറോസ്
    29/06/2025
    ഡോക്ടറെ വീഡിയോ കോളിൽ നിന്ന് മാറാൻ അനുവദിക്കാതെ എട്ടു നാൾ; ‍ഡിജിറ്റൽ അറസ്റ്റ് ചെയ്ത് കവർന്നത് മൂന്നു കോടി
    29/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.