Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, February 20
    Breaking:
    • ഹറമുകളില്‍ ഇഅ്തികാഫ് രജിസ്‌ട്രേഷന് തുടക്കം
    • എ.ഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം
    • ഹറം അല്‍ശാമിയ വികസന പദ്ധതി പൂര്‍ത്തിയായി
    • സൗദി കിരീടാവകാശി മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്തി
    • ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    സൗദി ബാലൻ ഓടിച്ച വാഹനം കടയിലേക്ക് ഇടിച്ചു കയറി; റിയാദിൽ യു.പി സ്വദേശിക്ക് ദാരുണാന്ത്യം

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം20/12/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശിക്ക് ദാരുണാന്ത്യം. റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെ അൽഖർജിലാണ് സംഭവം നടന്നത്. കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ട് മണിയോടെ ജോലിക്ക് പോകുന്നതിനായി അൽഖർജ് ഇശാരാ 17ൽ ഉള്ള പ്ലംബിംഗ് ഇലക്ട്രിക്കൽ ഷോപ്പിന് മുന്നിൽ ചായയും കുടിച്ചു നിൽക്കുകയായിരുന്ന യു പി സ്വദേശി മൻസൂർ അൻസാരിയുടെ (29) നേർക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരു വശം പൂർണ്ണമായും തകർന്നു. കടയിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികളും അത്ഭുതകരമായാണ് രക്ഷപെട്ടത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്. സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. തുടർന്ന് അൽഖർജ് കിങ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിൻ്റെ സത്വര നടപടികൾ സ്വീകരിക്കുന്നതിനായി ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിൻ്റ് കൺവീനർ നാസർ പൊന്നാനിയെ ചുമതല പെടുത്തുകയായിരുന്നു.

    കഴിഞ്ഞ 9 വർഷമായി അൽഖർജിൽ നിർമാണ മേഖലയിൽ ജോലിചെയ്തു വരികയായിരുന്നു മൻസൂർ. അവിവാഹിതനാണ്. പിതാവിൻ്റെ മരണത്തെ തുടർന്ന് കുറച്ചു മാസങ്ങൾക്ക് മുമ്പ് നാട്ടിൽ പോയ് മടങ്ങിയെത്തിയതായിരുന്നു. മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്നു മൻസൂർ. നാട്ടിലുള്ള ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച അൽഖർജിൽ സംസ്കരിച്ചു. നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Riyadh
    Latest News
    ഹറമുകളില്‍ ഇഅ്തികാഫ് രജിസ്‌ട്രേഷന് തുടക്കം
    20/02/2026
    എ.ഐ സൂപ്പര്‍ കമ്പ്യൂട്ടര്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ-യു.എ.ഇ പങ്കാളിത്തം
    20/02/2026
    ഹറം അല്‍ശാമിയ വികസന പദ്ധതി പൂര്‍ത്തിയായി
    20/02/2026
    സൗദി കിരീടാവകാശി മസ്ജിദുന്നബവിയില്‍ സിയാറത്ത് നടത്തി
    20/02/2026
    ശമ്പള വർധന; സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ നാളെ പണിമുടക്കും
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.