Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 19
    Breaking:
    • ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    • ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    • സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    • ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ലീഗ്സ് കപ്പ് :മെസ്സി അവതരിച്ചു, മിയാമി ഫൈനലിൽ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/08/2025 Latest Football Sports 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    മെസ്സിയും സഹതാരങ്ങളും ആഹ്ലാദത്തിൽ - image credits Miami Herlad
    Share
    WhatsApp Facebook Twitter Telegram LinkedIn

    മിയാമി – ലീഗ്സ് കപ്പിന്റെ സെമി ഫൈനൽ പോരാട്ടത്തിൽ ഇതിഹാസതാരം ലയണൽ മെസ്സിയുടെ മികവിൽ ഇന്റർ മിയാമിക്ക് ജയം. കരുത്തരായ ഒർലാൻഡോ സിറ്റിയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് തകർത്താണ് മെസ്സിയും സംഘവും കലാശ പോരാട്ടത്തിലേക്ക് യോഗ്യത നേടിയത്. 75 മിനുറ്റ് വരെ ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷം അവസാന 15 മിനിറ്റുകളിൽ ഗോളുകൾ തിരിച്ചടിച്ചാണ് മിയാമി സ്വന്തമാക്കിയത്. ഇതിനിടയിൽ ചുവപ്പു കാർഡ് കണ്ടത് ഒർലാൻഡോക്ക് തിരിച്ചടിയാവുകയും ചെയ്തു.

    മിയാമിക്ക് വേണ്ടി മെസ്സി ഇരട്ട ഗോളുകൾ നേടിയപ്പോൾ മറ്റൊരു നേടിയത് വെനസ്വേലൻ താരമായ ടെലാസ്കോ സെഗോവിയയാണ്. എതിരാളികൾക്ക് വേണ്ടി  മാർക്കോ പസാലിചും ഗോൾ നേടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ആദ്യ പകുതിയിൽ  ഒർലാൻഡോ ഗ്രൗണ്ടിൽ നിറഞ്ഞു കളിക്കുന്നതാണ് കണ്ടത്. പലതവണ മിയാമി ഗോൾ പോസ്റ്റിലേക്ക് ആക്രമണം അഴിച്ചുവിട്ടെങ്കിലും തുടക്കത്തിൽ ഒന്നും കാര്യമുണ്ടായില്ല. എന്നാൽ ആദ്യപകുതിയുടെ ഇഞ്ചുറി സമയത്ത് പസാലിചിന്റെ ഒരു കിടിലൻ ഗോളിൽ ഒർലാൻഡോ മുന്നിലെത്തി.

    രണ്ടാം പകുതിയിൽ ഗോളുകൾ തിരിച്ചടിച്ചു മത്സരത്തിലേക്ക് തിരിച്ചു വരാനായി ശ്രമിക്കുന്ന മറ്റൊരു മിയാമിയെയാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. 74 മിനുറ്റിൽ അർജന്റീനിയൻ താരമായ ടാഡിയോ അലെൻഡെയെ വലിച്ചു താഴെ ഇട്ടതിനെ തുടർന്ന് രണ്ടാം മഞ്ഞ കാർഡും കൂടി ലഭിച്ചതോടെ ഡേവിഡ് ബ്രേക്കലോ മടങ്ങുന്നു. പെനാൽറ്റിയെടുത്ത മെസ്സി കൃത്യമായി പന്തു വലയിൽ എത്തിച്ചതോടെ മിയാമി ഒപ്പമെത്തുന്നു.  ആത്മവിശ്വാസം വീണ്ടെടുത്ത മിയാമി  വീണ്ടും ആക്രമിച്ചു കളിക്കുന്നു. 88ആം മിനിറ്റിൽ ഉറ്റ സുഹൃത്തും മുൻ ബാർസ താരവുമായ ജോർദി ആൽബ നൽകിയ പന്ത് ഗോളാക്കി ക്ലബ്ബിനെ മുന്നിലെത്തിക്കുന്നു. മൂന്നു മിനുറ്റുകൾക്ക് ശേഷം ലൂയിസ് സുവാരസിന്റെ അസിസ്റ്റിൽ സെഗോവിയയും കൂടി ഗോൾ നേടിയതോടെ  മിയാമി ഫൈനൽ ഉറപ്പിച്ചു.

    ഇന്നു നടന്ന മറ്റൊരു സെമി ഫൈനൽ പോരാട്ടത്തിൽ ലാ ഗാലക്സിയെ എതിരില്ലാത്ത രണ്ടു ഗോളിന് തോൽപ്പിച്ചു സിയാറ്റിൽ സൗണ്ടേഴ്‌സ് ഫൈനലിലേക് പ്രവേശിച്ചു. ഒസാസെ റൊസാരിയോ,പെഡ്രോ ഡി ലാ വേഗ എന്നിവരാണ് ഗോളുകൾ നേടിയത്.

    ഇന്റർ മിയാമി – സിയാറ്റിൽ സൗണ്ടേഴ്‌സ് തമ്മിലുള്ള കലാശ പോരാട്ടം സെപ്റ്റംബർ ഒന്നിന് നടക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Football inter miami leagues cup Lionel Messi match results
    Latest News
    ഇനി ഓഫിസ് പാർക്കിലേക്ക്; വിപ്ലവകരമായ ‘വർക്ക് ഫ്രം പാർക്ക്’ പദ്ധതിയുമായി ദുബൈ
    19/04/2026
    ഇറാന് അവസാന അവസരമെന്ന് ട്രംപ്; ചർച്ചകൾക്കായി യുഎസ് സംഘം പാകിസ്ഥാനിലേക്ക്
    19/04/2026
    സൗദി വനിതയെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    19/04/2026
    ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ വെടിയേറ്റു മരിച്ചു; ആക്രമണം ഗുരുദ്വാരയിൽ നിന്ന് മടങ്ങുന്നതിനിടെ
    19/04/2026
    ശസ്ത്രക്രിയയ്ക്കിടെ സ്പ്ലീനിന് പകരം കരൾ നീക്കം ചെയ്തു; ഡോക്ടർക്കെതിരെ കുറ്റപത്രം
    19/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.