Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Sunday, May 18
    Breaking:
    • തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    • കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    • റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    • പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    • ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    നിയമസഭയിൽ സ്പീക്കറുടെ കസേര മറിച്ചിട്ടതിൽ കുറ്റസമ്മതവുമായി ഡോ. കെ.ടി ജലീൽ എം.എൽ.എ

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌05/09/2024 Latest Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് നിയമസഭയിൽ സ്പീക്കറുടെ കസേര മറിച്ചിട്ടതിൽ കുറ്റസമ്മതവുമായി മുൻ മന്ത്രിയും തവനൂർ എം.എൽ.എയുമായ ഡോ. കെ.ടി ജലീൽ. അധ്യാപക ദിനത്തിന്റെ ഭാഗമായുള്ള കെ.ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഒരു കമന്റിന് മറുപടിയായാണ് എം.എൽ.എയുടെ പ്രതികരണം.

    ‘ഞാൻ ആ കസേരയിൽ തൊടാൻ പാടില്ലായിരുന്നു. അതൊരു അബദ്ധമായിപ്പോയി. മനുഷ്യനല്ലെ…വികാരത്തള്ളിച്ചയിൽ സംഭവിച്ച കൈപ്പിഴ’എന്നാണ് ജലീൽ കുറിച്ചത്. ബാർ കോഴ വിവാദത്തിൽ ആരോപണവിധേയനായ മന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിച്ചതുമായി ബന്ധപ്പെട്ടുണ്ടായ നിയമസഭയിലെ കയ്യാങ്കളിക്കിടെയാണ് സി.പി.എം നേതാവും മുൻ മന്ത്രിയുമായ ഇ.പി ജയരാജനോടും സംഘത്തോടുമൊപ്പം ജലീൽ സ്പീക്കറുടെ കസേര മറിച്ചിട്ടത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ധനമന്ത്രിയായിരുന്ന കെ.എം മാണിയുടെ ബജറ്റ് അവതരണം തടയാൻ ഇടതുപക്ഷവും മാണിക്ക് സംരക്ഷണമൊരുക്കാൻ ഭരണപക്ഷവും രംഗത്തുവന്നതോടെ നിയമസഭയിൽ പ്രക്ഷുബ്ധമായ രംഗങ്ങളാണുണ്ടായത്. ഇതിനിടെ സ്പീക്കറുടെ ഡയസിലെത്തിയ ഇടതുപക്ഷാംഗങ്ങൾ മൈക്ക് അടക്കമുള്ളവ നശിപ്പിക്കുകയും കസേര താഴേക്ക് വലിച്ചിടുകയും ചെയ്തിരുന്നു. ഇതിന്റെ കേസ് നടപടികൾ തുടരുന്നതിനിടെയാണ് ജലീലിന്റെ കുറ്റസമ്മതം.

    അതിനിടെ, ജലീലിന്റെ കുറ്റസമ്മതത്തെ കോൺഗ്രസ് നേതാവ് വി.ടി ബൽറാം സ്വാഗതം ചെയ്തു. മറ്റുള്ള ഇടത് എം.എൽ.എമാരും നിലപാട് വ്യക്തമാക്കണമെന്ന് വി.ടി ബൽറാം ആവശ്യപ്പെട്ടു. സമാനമായ ഒരു തിരിച്ചറിവ് ഉത്തരവാദപ്പെട്ട മറ്റ് സ്ഥാനങ്ങളിലിരിക്കുന്നവർക്കും തോന്നിയാൽ അതെത്ര നന്നായേനെ! ഏതായാലും ശിവൻകുട്ടിയിൽ നിന്നും ജയരാജനിൽ നിന്നുമൊന്നും കേരളം അതൊരു കാലത്തും പ്രതീക്ഷിക്കുന്നില്ല. ബുദ്ധിജീവിയും അക്കാദമീഷ്യനുമായ ഡോ. തോമസ് ഐസക്കെങ്കിലും നിയമസഭയിലെ സ്വന്തം അഴിഞ്ഞാട്ടത്തെ തള്ളിപ്പറയാൻ തയ്യാറാവുമോ എന്നാണ് അറിയേണ്ടതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    FB Reaction kt jaleel
    Latest News
    തന്റെ ട്യൂഷന്‍ ഫീസ് വംശഹത്യയ്ക്ക്? ബിരുദദാന വേദിയില്‍ അമേരിക്കന്‍ വിദ്യാര്‍ഥിനിയുടെ രോഷപ്രസംഗം
    18/05/2025
    കാർ കിണറിലേക്ക് മറിഞ്ഞ് കൈക്കുഞ്ഞ് അടക്കം അഞ്ച് പേർ മരിച്ചു
    18/05/2025
    റസ്റ്റോറന്റുകളിലും ആശുപത്രികളിലും സെക്യൂരിറ്റി ഗാർഡുകളെ നിയമിക്കൽ നിർബന്ധം- സൗദി ആഭ്യന്തര മന്ത്രാലയം
    18/05/2025
    പ്രമാദ കൊലപാതക കേസുകൾ തെളിയിച്ച പാക് വനിതാ ഓഫീസർക്ക് ദുബായിൽ ആഗോള അംഗീകാരം
    18/05/2025
    ചെന്നൈ മെയിലിൽ കുഴഞ്ഞുവീണ് സിഐഎസ്എഫ് ജവാൻ മരിച്ചു
    18/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.