ജിദ്ദ; ജിദ്ദയിലെ പ്രവാസി ഫുട്ബോൾ പ്രേമികളെ ആവേശത്തിലാഴ്ത്തി കെ.എം.സി.സി സംഘടിപ്പിച്ച അഖില സൗദി ഫുട്ബോൾ ടൂർണമെന്റിന്റെ ആദ്യമത്സരത്തിൽ റീം റിയൽ കേരള ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് വിജയിച്ചു. എൻ കംഫർട്ട് എ.സി.സിയെയാണ് റിയൽ കേരള തോൽപ്പിച്ചത്. ജിബിൻ വർഗീസിന്റെ ഇരട്ടഗോളുകളാണ് ആദ്യമത്സരത്തിന്റെ ഹൈലൈറ്റ്.
ജിദ്ദയിലെ വസീരിയ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യപകുതിയിൽ തന്നെ റിയൽ കേരള രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു. മുഹമ്മദ് സജ്ജാദ്, ജിബിൻ വർഗീസ് എന്നിവരാണ് ആദ്യ പകുതിയിൽ ഗോളുകൾ നേടിയത്. രണ്ടാം പകുതിയിൽ ഹാഷിം, പോൾ, ജിബിൻ വർഗീസ് എന്നിവർ ഓരോ ഗോളുകൾ കൂടി നേടി റിയലിന് ആധികാരിക ജയം സമ്മാനിച്ചു.
വൈകിട്ട് ഇ.ടി മുഹമ്മദ് ബഷീർ എം.പിയാണ് ഫുട്ബോൾ മത്സരം ഉദ്ഘാടനം ചെയ്തത്. വിവിധ കെ.എം.സി.സി കമ്മിറ്റികളുടെ മാർച്ച് പാസ്റ്റിൽ ഇ.ടി മുഹമ്മദ് ബഷീർ എം.പി സല്യൂട്ട് സ്വീകരിച്ചു. ടൂർണ്ണമെന്റിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി കലാപരിപാടികളും അരങ്ങേറി.