ജിദ്ദ – തിരുഗേഹങ്ങളുടെ സേവകന്‍ സല്‍മാന്‍ രാജാവിന്റെ ആതിഥേയത്വത്തില്‍ ഈ വര്‍ഷം (ഹിജ്‌റ 1446) 66 രാജ്യങ്ങളില്‍ നിന്നുള്ള ആയിരം പേര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാന്‍ അവസരമൊരുക്കാന്‍ രാജാവ് നിര്‍ദേശിച്ചു. ഇസ്‌ലാമികകാര്യ മന്ത്രാലയം നടപ്പാക്കുന്ന കിംഗ് സല്‍മാന്‍ ഹജ്, ഉംറ പദ്ധതിയുടെ ഭാഗമായി നാലു ഗ്രൂപ്പുകളായാണ് ഇത്രയും പേര്‍ക്ക് രാജാവിന്റെ അതിഥികളായി ഉംറ കര്‍മം നിര്‍വഹിക്കാന്‍ ക്രമീകരണങ്ങളേര്‍പ്പെടുത്തുക.
കിംഗ് സല്‍മാന്‍ ഹജ്, ഉംറ പദ്ധതി നടപ്പാക്കാന്‍ തുടങ്ങിയ ശേഷം ഇതുവരെ 140 ലേറെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് പദ്ധതി പ്രയോജനപ്പെട്ടിട്ടുണ്ടെന്ന് ഇസ്‌ലാമികകാര്യ മന്ത്രി ശൈഖ് ഡോ. അബ്ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും മക്കയിലെയും മദീനയിലെയും ചരിത്ര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനും ഇരു ഹറമുകളിലെയും ഇമാമുമാരുമായും പണ്ഡിതരുമായും കൂടിക്കാഴ്ചകള്‍ നടത്താനും രാജാവിന്റെ അതിഥികള്‍ക്ക് അവസരമൊരുക്കും.