കൽപ്പറ്റ- വയനാട് ജില്ലാ സി.പി.എം സെക്രട്ടറിയായി കെ. റഫീഖിനെ തെരഞ്ഞെടുത്തു. നിലവിലുള്ള സെക്രട്ടറി പി. ഗഗാറിനെ മാറ്റിയാണ് റഫീഖിനെ നിശ്ചയിച്ചത്. സി.പി.എമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ ജില്ലാ സെക്രട്ടറിമാരിൽ ഒരാളാണ് റഫീഖ്. 27 പേരാണ് പുതിയ ജില്ലാ കമ്മിറ്റിയിലുള്ളത്. ഇതിൽ അഞ്ചു പേർ പുതുമുഖങ്ങളാണ്.
ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയാണ് നിലവിൽ റഫീഖ്. ഗഗാറിൻ ജില്ലാ സെക്രട്ടറിയായി തുടരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മത്സരം നടന്നുവെന്ന വാർത്തകൾ തെറ്റാണെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group