Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • കൊടുവാളുമായി ഭർത്താവ്; താമരശ്ശേരിയിൽ വീട് വിട്ടോടിയ യുവതിയും മകളും വാഹനത്തിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ ശ്രമം, രക്ഷിച്ച് നാട്ടുകാർ
    • രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    • ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    • സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    • ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ആനന്ദ മാധുരിയില്‍ അലിഞ്ഞാടുവാൻ ജിദ്ദ,നഗരത്തിൽ ഇനി വിനോദങ്ങളുടെ ഉത്സവക്കാലം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്29/06/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – നഗരവാസികള്‍ക്കും സന്ദര്‍ശകര്‍ക്കും ഇനി വിനോദങ്ങളുടെ ആനന്ദ ലഹരിക്കാലം. ഈ വര്‍ഷത്തെ ജിദ്ദ സീസണിന്റെ ഭാഗമായ ഏതാനും പ്രധാന വിനോദ മേഖലകള്‍ ജിദ്ദ സീസണ്‍ മാനേജ്‌മെന്റ് തുറന്നു. സിറ്റി വാക്ക്, വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി: സെലിബ്രേറ്റ് എവരി സ്‌റ്റോറി, ഇമാജിന്‍ മോനെറ്റ് എന്നീ മേഖലകളാണ് തുറന്നത്. ഇവിടങ്ങളിലേക്കുള്ള പ്രവേശന ടിക്കറ്റുകള്‍ സൗദി ഇവന്റ്‌സ് വെബ്‌സൈറ്റും സൗദിഇവന്റ്‌സ് ആപ്പും വഴി ബുക്ക് ചെയ്യാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കും.

    ആറു സംവേദനാത്മക അനുഭവങ്ങള്‍, 30 ആക്ഷന്‍ ഗെയിമുകള്‍, 30 ലേറെ നൈപുണ്യ, ആര്‍ക്കേഡ് ഗെയിമുകള്‍, മൂന്നു അറബ് നാടകങ്ങളുടെ പ്രദര്‍ശനം എന്നിവ സിറ്റി വാക്ക് ഏരിയയില്‍ അടങ്ങിയിരിക്കുന്നു. കയ്‌റോ നൈറ്റ്‌സ്, ചൈന ടൗണ്‍ ഏരിയകള്‍, ബബ്ലി ലാന്‍ഡ്, ഹൊറര്‍ വില്ലേജ്, വണ്ടര്‍ വാള്‍, മെട്രോപോളിറ്റന്‍ ടൗണ്‍, ഫണ്‍ ലാന്‍ഡ്, കുട്ടികള്‍ക്കും ഫാമിലികള്‍ക്കുമുള്ള സംവേദനമാത്മക സാഹസിക ഏരിയയായ ജോയ്‌പ്ലെക്‌സ്, നദികള്‍ക്കിടയില്‍ വിശ്രമിക്കാനുള്ള കേന്ദ്രമായ പാര്‍ക്ക് തുടങ്ങിയ മേഖലകളും 80 ലേറെ റെസ്റ്റോറന്റുകളും കോഫി ഷോപ്പുകളും 60 ഷോപ്പിംഗ് സ്റ്റോറുകളും സിറ്റി വാക്ക് ഏരിയയിലുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    2,80,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ള സ്ഥലത്ത് സജ്ജീകരിച്ച സിറ്റി വാക്ക് ഏരിയ ഓഗസ്റ്റ് 17 വരെ തുടരും. എട്ടു നൂതന ഉപമേഖലകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഈജിപ്ത് നൈറ്റ്‌സ്, ചൈന ടൗണ്‍ ഏരിയകള്‍ ആദ്യമായാണ് സിറ്റി വാക്കില്‍ ഉള്‍പ്പെടുത്തുന്നത്.

    വാര്‍ണര്‍ ബ്രദേഴ്‌സ് ഡിസ്‌കവറി: സെലിബ്രേറ്റ് എവരി സ്‌റ്റോറി സോണ്‍ ആദ്യമായാണ് സൗദിയില്‍ സംഘടിപ്പിക്കുന്നത്. ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര കഥകളും കഥാപാത്രങ്ങളും ഒരുമിച്ച് കൊണ്ടുവരുന്ന ഗെയിമുകളുടെയും വിനോദ പരിപാടികളുടെയും ഒരു മിശ്രിതത്തിലൂടെ ഇത് സന്ദര്‍ശകരെ സ്വാഗതം ചെയ്യുന്നു. ആധുനിക സാങ്കേതികവിദ്യകളും നൂതനമായ രൂപകല്‍പനയും ഉപയോഗിച്ച് അന്താരാഷ്ട്ര കലാകാരന്മാര്‍ ക്ലോഡ് മോനെറ്റിന്റെ 200 പെയിന്റിംഗുകളുടെ ഏറ്റവും വലിയ ഇന്ററാക്ടീവ് എക്‌സിബിഷന്‍ ഇമാജിന്‍ മോനെറ്റ് ഏരിയയിലുണ്ട്.

    യാച്ച് ക്ലബ്ബിന്റെ പ്രവേശന കവാടത്തില്‍ വൈകുന്നേരം അഞ്ചു മുതല്‍ പുലര്‍ച്ചെ പന്ത്രണ്ടു വരെ ഇവിടെ സന്ദര്‍ശകരെ സ്വീകരിക്കും. പ്രിന്‍സ് മാജിദ് പാര്‍ക്ക് ഏരിയ, അന്തര്‍ദേശീയ സംഗീത കച്ചേരികള്‍, സ്വകാര്യ മേഖലയുമായി സഹകരിച്ചുള്ള മറ്റു നിരവധി പരിപാടികള്‍ എന്നിവയും ജിദ്ദ സീസണില്‍ അടങ്ങിയിരിക്കുന്നു. വരും ദിവസങ്ങളില്‍ ഇന്‍ഡോര്‍ മൃഗശാലയും ജിദ്ദ ഹിസ്‌റ്റോറിക് ഏരിയയും പോലെ എല്ലാ പ്രായക്കാര്‍ക്കും ഗ്രൂപ്പുകള്‍ക്കും അനുയോജ്യമായ അദ്വിതീയ അനുഭവങ്ങളും രസകരമായ ഗെയിമുകളും പരിപാടികളും വാഗ്ദാനം ചെയ്യുന്ന പുതിയ വിനോദ മേഖലകളും ഓപ്പണ്‍ ഏരിയകളും തുറക്കുന്നതിന് ജിദ്ദ സീസണ്‍ സാക്ഷ്യം വഹിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Jeddah Jeddah walk
    Latest News
    കൊടുവാളുമായി ഭർത്താവ്; താമരശ്ശേരിയിൽ വീട് വിട്ടോടിയ യുവതിയും മകളും വാഹനത്തിന് മുമ്പിൽ ചാടി ജീവനൊടുക്കാൻ ശ്രമം, രക്ഷിച്ച് നാട്ടുകാർ
    14/05/2025
    രിസാല സ്റ്റഡി സര്‍ക്കിള്‍ ഗ്ലോബലിന് പുതിയ സാരഥികള്‍
    14/05/2025
    ഹൃദയാഘാതം: മലപ്പുറം കോക്കൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
    14/05/2025
    സിറിയൻ ഉപരോധം പിൻവലിക്കുമെന്ന് ട്രംപിന്റെ പ്രഖ്യാപനം, സൗദി കിരീടാവകാശിക്ക് പ്രശംസ
    13/05/2025
    ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.