ന്യൂദൽഹി: എക്സിറ്റ് പോളുകൾ എല്ലാം തെറ്റിയ ഇരുപത് വർഷം മുമ്പത്തെ ചരിത്രം ആവർത്തിക്കുമെന്നും ഇന്ത്യാ മുന്നണി സർക്കാർ രൂപീകരിക്കുമെന്നും കോൺഗ്രസ് നേതാവ് ജയ്റാം രമേശ്. ന്യൂദൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇരുപത് വർഷം മുമ്പ് നടന്ന എക്സിറ്റ് പോളുകളെല്ലാം അടൽ ബിഹാരി വാജ്പേയ് സർക്കാർ രൂപീകരിക്കുമെന്നാണ് പ്രവചിച്ചിരുന്നത്. വൻ ഭൂരിപക്ഷമാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചിരുന്നത്. എന്നാൽ ആ തെരഞ്ഞെടുപ്പ് ഫലം യു.പി.എക്ക് അനുകൂലമായിരുന്നു. കോൺഗ്രസിന്റെ നേതൃത്വത്തിൽ യു.പി.എ വലിയ ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിച്ചുവെന്നും ജയറാം രമേശ് പറഞ്ഞു.
