Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, May 24
    Breaking:
    • ഇറാന്റെ ധീരഭടന്മാർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് പാർലമെന്റ് സ്പീക്കർ
    • നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് പതിനെട്ടുകാരി ജീവനൊടുക്കി​
    • പഞ്ചാബിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു​
    • പ്രീമിയർ ലീഗിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ; ചാമ്പ്യൻസ് ലീഗിലെ അവസാന ടിക്കറ്റിനായി ലിവർപൂളും ബോൺമൗത്തും, നിലനിൽപ്പിനായി ടോട്ടനവും വെസ്റ്റ് ഹാമും
    • ഗാസയില്‍ അഞ്ച് ഹമാസ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ആക്രമണം; മിസൈലുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ച് ഇറാന്‍

    ഇസ്രായേലിലെ ഡിമോണ, നെഗേവ് മേഖലകളെ ലക്ഷ്യമിട്ടാണ് ഇറാൻ മിസൈലുകൾ വർഷിച്ചത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/03/2026 Latest Iran Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെഹ്‌റാന്‍ – ഇറാൻ-ഇസ്രായേൽ സംഘർഷം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോൾ ഇരുരാജ്യങ്ങളും തമ്മിലുള്ള ആക്രമണം അതിരൂക്ഷമായി തുടരുകയാണ്. തിങ്കളാഴ്ച രാവിലെ തലസ്ഥാനമായ തെഹ്‌റാനിലെ സൈനിക അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ ശക്തമായ വ്യോമാക്രമണം നടത്തി. യസ്ദ്, ഇസ്ഫഹാൻ, ബക്തിയാരി എന്നിവിടങ്ങളിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കരസേനാ കേന്ദ്രങ്ങൾക്കും ഇസ്ഫഹാനിലെ മിലിട്ടറി സയൻസ് ആൻഡ് ടെക്‌നോളജി സർവകലാശാലയ്ക്കും നേരെ ആക്രമണമുണ്ടായതായി യുഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി റിസർച്ച് ഓൺ വാർ സ്ഥിരീകരിച്ചു. ഇതിന് മറുപടിയായി ഇസ്രായേലിലെ ഡിമോണ, നെഗേവ് മേഖലകളെ ലക്ഷ്യമിട്ട് ഇറാൻ മിസൈലുകൾ വർഷിച്ചു. നെഗേവിലേക്ക് നീങ്ങിയ മിസൈലുകളെക്കുറിച്ച് ഇസ്രായേൽ മുന്നറിയിപ്പ് നൽകുകയും ഡിമോണ ലക്ഷ്യമിട്ടെത്തിയ മിസൈലുകൾ സൈന്യം വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു.

    യുദ്ധത്തിന്റെ ആഘാതം അയൽരാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുകയാണ്. കുവൈത്തിലെ വൈദ്യുതി-ജല ഡീസലൈനേഷൻ പ്ലാന്റിന് ഇറാന്റെ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചു. സൗദി അറേബ്യ അഞ്ച് ബാലിസ്റ്റിക് മിസൈലുകൾ വെടിവെച്ചിട്ടപ്പോൾ ബഹ്‌റൈൻ, ജോർദാൻ, ഖത്തർ, യുഎഇ എന്നീ രാജ്യങ്ങളും തങ്ങളുടെ വ്യോമാതിർത്തിയിൽ ഡ്രോണുകളും മിസൈലുകളും തടഞ്ഞതായി റിപ്പോർട്ട് ചെയ്തു. ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാർഗ് ദ്വീപിന് നേരെ അമേരിക്കൻ ഭീഷണിയും ശക്തമാണ്. ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്ന ഈ തന്ത്രപ്രധാന ദ്വീപ് അമേരിക്കയ്ക്ക് എളുപ്പത്തിൽ പിടിച്ചെടുക്കാൻ കഴിയുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. മാർച്ച് പകുതിയോടെ അമേരിക്ക ഇവിടെ ആക്രമണം നടത്തിയിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    അതേസമയം, സംഘർഷങ്ങൾക്കിടയിലും ഹുർമുസ് കടലിടുക്ക് വഴി 20 എണ്ണ ടാങ്കറുകൾ കടത്തിവിടാൻ ഇറാനുമായി ധാരണയിലെത്തിയതായി ട്രംപ് അറിയിച്ചു. കടലിടുക്ക് അടഞ്ഞുകിടക്കുന്നത് ആഗോള ഇന്ധനവില വർദ്ധനവിന് കാരണമായിരുന്നു. ഇറാൻ ഭരണകൂടത്തിന്റെ നിലപാടുകളിൽ മാറ്റം വന്നിട്ടുണ്ടെന്നും വരുംദിവസങ്ങളിൽ അമേരിക്ക ഇറാനുമായി ഒരു കരാറിലെത്താൻ സാധ്യതയുണ്ടെന്നും ട്രംപ് പ്രത്യാശ പ്രകടിപ്പിച്ചു. ഒരു മാസമായി തുടരുന്ന യുദ്ധത്തിൽ നിരവധി ഇറാൻ നേതാക്കൾ കൊല്ലപ്പെട്ടത് ഭരണതലത്തിൽ മാറ്റമുണ്ടാക്കിയെന്നും മുമ്പത്തേതിൽ നിന്ന് വ്യത്യസ്തമായ ആളുകളുമായാണ് ഇപ്പോൾ ചർച്ചകൾ നടത്തുന്നതെന്നും എയർഫോഴ്‌സ് വണ്ണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Iran Israel
    Latest News
    ഇറാന്റെ ധീരഭടന്മാർക്ക് മുന്നിൽ ഒരു ഏകാധിപതിക്കും പിടിച്ചുനിൽക്കാനാവില്ലെന്ന് പാർലമെന്റ് സ്പീക്കർ
    24/05/2026
    നീറ്റ് പരീക്ഷ റദ്ദാക്കിയതിൽ മനംനൊന്ത് പതിനെട്ടുകാരി ജീവനൊടുക്കി​
    24/05/2026
    പഞ്ചാബിൽ ഡ്യൂട്ടിക്കിടെ പോലീസ് ഉദ്യോഗസ്ഥനെ വെടിവെച്ചു കൊന്നു​
    24/05/2026
    പ്രീമിയർ ലീഗിൽ അവസാന റൗണ്ട് പോരാട്ടങ്ങൾ; ചാമ്പ്യൻസ് ലീഗിലെ അവസാന ടിക്കറ്റിനായി ലിവർപൂളും ബോൺമൗത്തും, നിലനിൽപ്പിനായി ടോട്ടനവും വെസ്റ്റ് ഹാമും
    24/05/2026
    ഗാസയില്‍ അഞ്ച് ഹമാസ് പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ആറു പേര്‍ കൊല്ലപ്പെട്ടു
    24/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version