പാരീസ് – ഇറാന്റെ ആണവ പദ്ധതി സൈനികമായി നിര്‍ത്തലാക്കാന്‍ കഴിയില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഡയറക്ടര്‍ ജനറല്‍ റാഫേല്‍ മരിയാനോ ഗ്രോസി. തങ്ങള്‍ ഇറാന്റെ സഹകരണം ആവശ്യപ്പെട്ടിട്ടുണ്ട്. പക്ഷേ സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ട വിധത്തില്‍ സഹകരണം ആയിട്ടില്ല. ആണവായുധം നിര്‍മ്മിക്കാന്‍ വ്യക്തവും വ്യവസ്ഥാപിതവുമായ ഒരു പരിപാടി ഇറാന് ഇല്ലെന്ന് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്. സാഹചര്യങ്ങള്‍ അനുവദിക്കുമ്പോള്‍, യുറേനിയം ശേഖരം പരിശോധിക്കാന്‍ ഇറാന്‍ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി ഉദ്യോഗസ്ഥര്‍ക്ക് സൗകര്യമൊരുക്കണമെന്നും റാഫേല്‍ മരിയാനോ ഗ്രോസി പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



