തെഹ്‌റാന്‍ – റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ അഹ്‌മദ് വഹീദി കൊല്ലപ്പെട്ടതായി ഇറാന്‍ മാധ്യമങ്ങള്‍ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം തലസ്ഥാനമായ തെഹ്‌റാനില്‍ നടത്തിയ വ്യോമാക്രമണത്തിലാണ് അഹ്‌മദ് വഹീദി കൊല്ലപ്പെട്ടത്.
ഇറാന്‍ പോലീസിന്റെ നാച്ചുറല്‍ റിസോഴ്സസ് പ്രൊട്ടക്ഷന്‍ യൂണിറ്റ് കമാന്‍ഡര്‍ കേണല്‍ മജീദ് സക്കരിയയ്യയും കൊല്ലപ്പെട്ടതായി ഇറാന്‍ വാര്‍ത്താ ഏജന്‍സിയായ ഇസ്‌ന അറിയിച്ചു. ശനിയാഴ്ച തെഹ്റാനിലെ പോലീസ് നാച്ചുറല്‍ റിസോഴ്സസ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ആസ്ഥാനം ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റാണ് അദ്ദേഹം മരിച്ചതെന്ന് ഏജന്‍സി പറഞ്ഞു.
