തെഹ്‌റാന്‍ – ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിന് യാതൊരുവിധ നിയന്ത്രണങ്ങളും ഏര്‍പ്പെടുത്താന്‍ അനുവദിക്കില്ലെന്ന് ഇറാന്‍ ആണവോര്‍ജ ഏജന്‍സി തലവന്‍ മുഹമ്മദ് ഇസ്ലാമി വ്യക്തമാക്കി. ഇക്കാര്യത്തില്‍ അമേരിക്കയുടെയും ഇസ്രായിലിന്റെയും ആവശ്യം യാഥാര്‍ഥ്യമാകില്ല. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ പ്രോഗ്രാം നിയന്ത്രിക്കണമെന്ന നമ്മുടെ ശത്രുക്കളുടെ അവകാശവാദങ്ങളും ആവശ്യങ്ങളും വെറും ആഗ്രഹങ്ങള്‍ മാത്രമാണ്. അവ കുഴിച്ചുമൂടുമെന്നും മുഹമ്മദ് ഇസ്ലാമി പറഞ്ഞു. പാകിസ്ഥാന്റെ മധ്യസ്ഥതയില്‍ ഇറാനും അമേരിക്കയും തമ്മില്‍ ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് മുഹമ്മദ് ഇസ്ലാമിയുടെ പരാമര്‍ശങ്ങള്‍.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



