തെഹ്‌റാന്‍ – ഇസ്രായില്‍ ചാരസംഘടനയായ മൊസാദുമായി ബന്ധമുള്ള നാല് ഏജന്റുമാരെ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറസ്റ്റ് ചെയ്തതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു. അറസ്റ്റിലായവര്‍ ഫെബ്രുവരി 28 ന് ഇറാനില്‍ യു.എസ്-ഇസ്രായില്‍ ആക്രമണങ്ങളോടെ ആരംഭിച്ച യുദ്ധത്തിനിടെ മൊസാദ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ചില പ്രധാനപ്പെട്ട സൈനിക, സുരക്ഷാ സൈറ്റുകളുടെ ഫോട്ടോകളും കോര്‍ഡിനേറ്റുകളും ഓണ്‍ലൈനിലൂടെ കൈമാറിയതായി ഏജന്‍സി പറഞ്ഞു. കാസ്പിയന്‍ കടലിന്റെ അതിര്‍ത്തിയിലുള്ള ഗിലാന്‍ പ്രവിശ്യയിലാണ് നാല് പ്രതികളും അറസ്റ്റിലായത്. ചാരവൃത്തി ആരോപിച്ച് ഇറാന്‍ സുരക്ഷാ വകുപ്പുകള്‍ ആളുകളെ പതിവായി അറസ്റ്റ് ചെയ്യുകയും വധശിക്ഷക്ക് വിധേയരാക്കുകയും ചെയ്യുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



