Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, March 31
    Breaking:
    • അല്‍ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
    • അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    • മൂന്നാമത് മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ ചെറുകഥ മത്സരം; രചനകൾ ക്ഷണിക്കുന്നു
    • ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ ഇറാനില്‍ സമ്മര്‍ദം വര്‍ധിക്കുന്നു
    • ലെബനോനില്‍ രണ്ടു യു.എന്‍ സമാധാന സൈനികര്‍ കൂടി കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഒന്നര മാസത്തിന് ശേഷം മുംബൈ കോണ്‍സുലേറ്റില്‍ ഹൗസ് ഡ്രൈവർ അടക്കമുള്ള ഗാര്‍ഹിക വിസകള്‍ സ്വീകരിച്ചു തുടങ്ങി

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം19/12/2024 Latest Saudi Arabia 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്- ഒന്നര മാസത്തെ ഇടവേളക്ക് ശേഷം മുംബൈ സൗദി കോണ്‍സുലേറ്റില്‍ ഹൗസ് ഡ്രൈവര്‍ അടക്കമുള്ള ഗാര്‍ഹിക വിസകള്‍ സ്റ്റാമ്പിംഗിന് സ്വീകരിച്ചുതുടങ്ങി. പാകിസ്താന്‍, ബംഗ്ലാദേശ് അടക്കം സൗദിയിലേക്ക് ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന രാജ്യങ്ങളിലെ കോണ്‍സുലേറ്റുകളിലും വിസ സ്റ്റാമ്പിംഗ് പുനരാരംഭിച്ചു. ഇതോടെ സൗദിയിലെ റിക്രൂട്ട്‌മെന്റ് ഓഫീസുകളും ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ ട്രാവല്‍ ഏജന്‍സികളും ഒരിടവേളക്ക് ശേഷം സജീവമായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒന്നരമാസം മുമ്പ് പെട്ടെന്നായിരുന്നു മുംബൈ അടക്കമുള്ള സൗദി കോണ്‍സുലേറ്റുകളില്‍ വിസ സ്റ്റാമ്പിംഗ് നിലച്ചത്. ഈ സമയത്ത് ന്യൂഡല്‍ഹിയിലെ സൗദി എംബസി വഴിയായിരുന്നു ഗാര്‍ഹിക വിസകള്‍ സ്റ്റാമ്പ് ചെയ്തിരുന്നത്. സൗദിയുടെ എംബസികളിലെല്ലാം ഈ സമയത്ത് വിസ സ്റ്റാമ്പിംഗ് നടന്നിരുന്നു. ഇത് കാരണം വിസ സ്റ്റാമ്പിംഗ് സേവനത്തിനുള്ള ചാര്‍ജ് പതിന്മടങ്ങായി വര്‍ധിക്കുകയും ചെയ്തു. സ്റ്റാമ്പിംഗ് ചെലവേറിയതായതിനാല്‍ കേരളത്തിലെ മിക്ക ഏജന്‍സികളും വിസ സേവനങ്ങള്‍ താത്കാലികമായി നിര്‍ത്തലാക്കിയിരുന്നു.

    അതിനിടെ സൗദിയിലെ സ്‌പോണ്‍സര്‍മാര്‍ മുംബൈ കോണ്‍സുലേറ്റിലേക്ക് ഇഷ്യു ചെയ്ത വിസകള്‍ കാന്‍സല്‍ ചെയ്ത് ന്യൂഡല്‍ഹി എംബസിയിലേക്ക് മാറ്റി ഇഷ്യു ചെയ്തു. ഈ അവസരത്തില്‍ വിസ ചാര്‍ജ് ആയ 2000 റിയാല്‍ റീഫണ്ട് ലഭിക്കുമെങ്കിലും വിസ ഇഷ്യു ചെയ്യാനുള്ള 275 റിയാല്‍ നഷ്ടപ്പെടും. തൊഴിലാളികളെ അത്യാവശ്യമുള്ളവര്‍ ഇങ്ങനെ വിസകള്‍ മാറ്റി ഇഷ്യു ചെയ്തു.

    ഏറെ കാത്തിരിപ്പിന് ശേഷം ചൊവ്വാഴ്ചയാണ് മുംബൈ കോണ്‍സുലേറ്റില്‍ വിസ സ്റ്റാമ്പിംഗ് പുനഃസ്ഥാപിച്ചത്. ഇതോടെ കേരളത്തിലെയും തമിഴ്‌നാട്ടിലെയും മറ്റു സമീപ സംസ്ഥാനങ്ങളിലെയും ട്രാവല്‍സുകളില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെട്ടു. ഒന്നരമാസമായി വിസയടിക്കാന്‍ കാത്തുനിന്നവരെല്ലാം കൂട്ടത്തോടെ ട്രാവല്‍സുകളില്‍ എത്തുന്നുണ്ട്. പലരും നേരത്തെ തന്നെ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കിയതിനാല്‍ നേരെ വിസ സ്റ്റാമ്പിംഗിന് സമര്‍പ്പിക്കുകയാണ്. സിസ്റ്റം അപ്‌ഡേഷനും സാങ്കേതിക തകരാറുമാണ് വിസ സ്റ്റാമ്പിംഗ് തടസ്സപ്പെടാന്‍ കാരണമെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    House made visa Mumbai consulate
    Latest News
    അല്‍ഖര്‍ജില്‍ ഡ്രോണ്‍ ഭാഗങ്ങള്‍ പതിച്ച് രണ്ടു പേര്‍ക്ക് പരിക്ക്
    31/03/2026
    അരുന്ധതി റോയിക്ക് അമേരിക്കയിൽ നാഷണൽ ബുക്ക് ക്രിട്ടിക്സ് സർക്കിൾ പുരസ്കാരം
    31/03/2026
    മൂന്നാമത് മെഹ്ഫിൽ ഇൻ്റർനാഷണൽ ദുബൈ ചെറുകഥ മത്സരം; രചനകൾ ക്ഷണിക്കുന്നു
    31/03/2026
    ആണവ നിര്‍വ്യാപന ഉടമ്പടിയില്‍ നിന്ന് പിന്മാറാന്‍ ഇറാനില്‍ സമ്മര്‍ദം വര്‍ധിക്കുന്നു
    31/03/2026
    ലെബനോനില്‍ രണ്ടു യു.എന്‍ സമാധാന സൈനികര്‍ കൂടി കൊല്ലപ്പെട്ടു
    31/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.