ദോഹ – സാങ്കേതിക തകരാറു മൂലം ഖത്തര്‍ സായുധ സേനയുടെ ഹെലികോപ്റ്റര്‍ ഖത്തര്‍ പ്രാദേശിക ജലാതിര്‍ത്തിയില്‍ തകര്‍ന്നുവീണ് വീരമൃത്യുവരിച്ച സൈനികരുടെ സംസ്‌കാര ചടങ്ങുകളില്‍ സജീവമായി പങ്കെടുത്ത് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി. ദേശീയ ദൗത്യത്തിനിടെ രാജ്യത്തിന്റെ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണ് മരിച്ചവര്‍ക്കുവേണ്ടി ദോഹ ഇമാം മുഹമ്മദ് ബിന്‍ അബ്ദുല്‍വഹാബ് മസ്ജിദില്‍ നടന്ന മയ്യിത്ത് നമസ്‌കാരത്തില്‍ ഖത്തര്‍ അമീര്‍ പങ്കെടുത്തു. ഇന്നലെ വൈകീട്ട് മഗ്രിബ് നമസ്‌കാരത്തിനു ശേഷമാണ് മയ്യിത്ത് നമസ്‌കാരം നടന്നത്. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പം അമീര്‍ മയ്യിത്ത് സംസ്‌കാര ചടങ്ങിലും പങ്കെടുക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.
ഖത്തര്‍ സായുധ സേനാ ഹെലികോപ്റ്റര്‍ സാങ്കേതിക തകരാര്‍ കാരണം തങ്ങളുടെ സമുദ്രാതിര്‍ത്തിയില്‍ തകര്‍ന്നുവീണതായി ഇന്നലെ രാവിലെ ഖത്തര്‍ റിപ്പോര്‍ട്ട് ചെയ്തു. പിന്നീട് ഏഴ് പേരടങ്ങുന്ന സംഘവും മരിച്ചതായി സ്ഥിരീകരിച്ചു. നാലു ഖത്തരികളും മൂന്നു തുര്‍ക്കികളുമാണ് അപകടത്തില്‍ മരിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



