Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, March 14
    Breaking:
    • ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    • പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    • പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    • ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    • ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    അയല്‍ രാജ്യങ്ങളെ ആക്രമിക്കുന്നത് ഇറാന്‍ ഒഴിവാക്കണമെന്ന് ഹമാസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്14/03/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – യു.എസ്-ഇസ്രായേൽ വ്യോമാക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫ് മേഖലയിലെ അയൽ രാജ്യങ്ങളെ ലക്ഷ്യം വെക്കുന്നത് ഒഴിവാക്കണമെന്ന് ഇറാനോട് ഹമാസ് ആവശ്യപ്പെട്ടു. യുദ്ധം അവസാനിപ്പിക്കാൻ മേഖലയിലെ രാജ്യങ്ങൾ ഒത്തൊരുമിച്ച് സഹകരിക്കണമെന്ന് ഹമാസ് പ്രസ്താവനയിലൂടെ വ്യക്തമാക്കി. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും വിധേയമായി, ലഭ്യമായ എല്ലാ മാർഗങ്ങളിലൂടെയും ഈ ആക്രമണത്തോട് പ്രതികരിക്കാൻ ഇറാന് അവകാശമുണ്ട്. എങ്കിലും, ഇറാനിലെ സഹോദരങ്ങൾ അയൽ രാജ്യങ്ങളെ ആക്രമിക്കുന്നത് ഒഴിവാക്കണമെന്നാണ് ഹമാസിന്റെ നിലപാട്.

    മേഖലയിലെ ആക്രമണങ്ങൾ അവസാനിപ്പിക്കാൻ എല്ലാ രാജ്യങ്ങളും പരസ്പരം സഹകരിക്കണമെന്നും രാജ്യങ്ങൾക്കിടയിലുള്ള സാഹോദര്യബന്ധം നിലനിർത്തണമെന്നും പ്രസ്ഥാനം ആഹ്വാനം ചെയ്തു. ഇറാന്റെ പ്രധാന സഖ്യകക്ഷിയായി കണക്കാക്കപ്പെടുന്നതും ഇറാനിൽ നിന്ന് സൈനികവും സാമ്പത്തികവുമായ സഹായം കൈപ്പറ്റുന്നതുമായ ഹമാസിന്റെ ഭാഗത്തുനിന്നുള്ള ഈ പ്രസ്താവന അവരുടെ നിലപാടിലെ വലിയൊരു മാറ്റത്തെയാണ് അടയാളപ്പെടുത്തുന്നത്. നിലവിലെ യുദ്ധം അവസാനിപ്പിക്കുക എന്നതാണ് ഇസ്‌ലാമിക സമൂഹത്തിന്റെയും ഈ മേഖലയുടെയും താൽപ്പര്യമെന്ന് ഹമാസ് കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    യുദ്ധം ഉടനടി അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാൻ എല്ലാ രാജ്യങ്ങളോടും അന്താരാഷ്ട്ര സംഘടനകളോടും പ്രസ്ഥാനം ആഹ്വാനം ചെയ്തു. യുദ്ധം പടരുന്നത് തടയാനും ചർച്ചകൾക്കും നയതന്ത്രത്തിനും മുൻഗണന നൽകാനുമായി വിവിധ രാജ്യങ്ങൾ നടത്തിയ ശ്രമങ്ങളെ ഹമാസ് അഭിനന്ദിച്ചു.

    അതേസമയം, ഇറാനെതിരായ അമേരിക്കൻ-സയണിസ്റ്റ് ആക്രമണത്തെ ഹമാസ് ശക്തമായി അപലപിച്ചു. ഇത് അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും ലംഘനമാണെന്നും മേഖലയുടെയും ലോകത്തിന്റെയും സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Iran
    Latest News
    ലേബര്‍ ക്യാമ്പില്‍ സാന്ത്വനമായി പാലക്കാട് പ്രവാസി അസോസിയേഷന്‍ ഇഫ്താര്‍
    14/03/2026
    പൊതുജനങ്ങള്‍ക്ക് ആശ്വാസമായി റിയാദ് ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സമൂഹ നോമ്പുതുറ
    14/03/2026
    പ്രയാസത്തിലും പ്രതിബദ്ധതയോടെ ദുബൈ കെഎംസിസി തൃശൂർ ജില്ല
    14/03/2026
    ഇറാന്‍ ആക്രമണം: വ്യാജ എ.ഐ ക്ലിപ്പുകള്‍ പോസ്റ്റ് ചെയ്ത രണ്ടു ഇന്ത്യക്കാര്‍ അടക്കം 10 പ്രവാസികള്‍ അറസ്റ്റില്‍
    14/03/2026
    ലെബനോനില്‍ ആശുപത്രിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 12 ജീവനക്കാര്‍ കൊല്ലപ്പെട്ടു
    14/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.