ഹഫർബാത്തിൻ- ഭക്ഷ്യവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്ന് ഹഫർബാത്തിനിൽ വാണിജ്യസ്ഥാപനം അടപ്പിച്ചു. ഹഫർബാത്തിൻ മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആരോഗ്യവകുപ്പിന്റെ കീഴിലുള്ള ഫീൽഡ് ടീമുകളാണ് പരിശോധന നടത്തിയത്.
ഭക്ഷ്യവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്നായിരുന്നു പരിശോധന. മുൻ കരുതൽ നടപടിയുടെ ഭാഗമായാണ് സ്ഥാപനം അടച്ചുപൂട്ടിയത്. സാമ്പിളിന്റെ പരിശോധന ഫലം വരുന്നത് വരെയാണ് അടച്ചുപൂട്ടിയത്.
