എറണാകുളം– നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ ഉജ്ജ്വല വിജയത്തിന് പിന്നാലെ വി.ഡി. സതീശൻ എറണാകുളത്തെത്തി. ട്രെയിൻ മാർഗ്ഗം എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ എത്തിയ അദ്ദേഹത്തെ സ്വീകരിക്കാൻ വൻതോതിൽ പ്രവർത്തകർ തടിച്ചുകൂടിയിരുന്നു. ഇലക്ഷൻ ഫലം പുറത്തുവന്നപ്പോൾ യുഡിഎഫിന് അനുകൂലമായ വലിയ തരംഗമാണ് സംസ്ഥാനത്തുണ്ടായത്. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വൻ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



