Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, May 14
    Breaking:
    • ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    • തുർക്കി യൂണിവേഴ്സിറ്റിയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു: പാക് പിന്തുണയ്ക്ക് തിരിച്ചടി
    • ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി
    • ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണം- സൗദി കിരീടാവകാശി
    • അമേരിക്കൻ പ്രസിഡണ്ടിന് ദോഹയിൽ രാജകീയ സ്വീകരണം. ട്രംപ് എത്തിയത് സൗദി സന്ദർശനം പൂർത്തിയാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    മഹാകുംഭമേളയിൽ വൻ തീപ്പിടിത്തം, ആർക്കും പരിക്കില്ല, യു.പി മുഖ്യമന്ത്രിയുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/01/2025 Latest India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പ്രയാഗ്‌രാജ്: ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേള നടക്കുന്ന വേദിയിലെ ടെന്റിനുള്ളിൽ രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്ന് വൻ അഗ്നിബാധ. 18 ടെന്റുകളിലേക്ക് തീ പടർന്നു. ടെന്റുകളെല്ലാം കത്തി നശിച്ചു. അതേസമയം ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല. മഹാകുംഭമേളയിലെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഒരുക്കി നിർത്തിയിരുന്ന ഫയർ ട്രക്കുകൾ സംഭവസ്ഥലത്ത് കുതിച്ചെത്തി തീയണച്ചു. ചുറ്റുമുള്ള ടെന്റുകളിൽ താമസിക്കുന്നവരെ സുരക്ഷിതമായി ഒഴിപ്പിച്ചു.

    സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നിർദ്ദേശിച്ചു. സ്ഥിതിഗതികൾ പരിശോധിക്കാൻ മുഖ്യമന്ത്രി മുതിർന്ന ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് അയച്ചു. “മഹാകുംഭമേളയുടെ സെക്ടർ 19 -ലാണ് രണ്ട് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    “വളരെ ദുഃഖകരമായ സംഭവമാണ് നടന്നത്. മഹാകുംഭത്തിലെ തീപിടിത്തം എല്ലാവരെയും ഞെട്ടിച്ചു. ഭരണകൂടം അടിയന്തര ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ ഉറപ്പാക്കുന്നു. എല്ലാവരുടെയും സുരക്ഷയ്ക്കായി ഞങ്ങൾ ഗംഗാ മാതാവിനോട് പ്രാർത്ഥിക്കുന്നുവെന്ന് എന്ന് മഹാകുംഭത്തിന്റെ ഔദ്യോഗിക ഹാൻഡിൽ പോസ്റ്റ് ചെയ്തു.

    45 ദിവസത്തെ മഹാകുംഭമേള ജനുവരി 13-നാണ് ആരംഭിച്ചത്. ശനിയാഴ്ച വരെ ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം 7.72 കോടിയിലധികം ആളുകൾ ഇവിടം സന്ദർശിച്ചു ഞായറാഴ്ച 46.95 ലക്ഷത്തിലധികം ഭക്തർ സ്നാനം (പുണ്യസ്നാനം) നടത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kumbamela Modi UP Yogi Adhityanath
    Latest News
    ഷാജി എൻ കരുണിനെ അനുസ്മരിച്ച് ജിദ്ദയിലെ ചലച്ചിത്ര സമീക്ഷ
    14/05/2025
    തുർക്കി യൂണിവേഴ്സിറ്റിയുമായുള്ള കരാർ റദ്ദാക്കി ജെഎൻയു: പാക് പിന്തുണയ്ക്ക് തിരിച്ചടി
    14/05/2025
    ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയുമായി ധാരണയിലെത്തിയതായി സൗദി വിദേശ മന്ത്രി
    14/05/2025
    ഫലസ്തീന്‍ പ്രശ്‌നത്തിന് പരിഹാരം കാണണം- സൗദി കിരീടാവകാശി
    14/05/2025
    അമേരിക്കൻ പ്രസിഡണ്ടിന് ദോഹയിൽ രാജകീയ സ്വീകരണം. ട്രംപ് എത്തിയത് സൗദി സന്ദർശനം പൂർത്തിയാക്കി
    14/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.