കൊച്ചി- നഗരമധ്യത്തിലെ പുല്ലേപ്പടി പാലത്തിന് സമീപമുള്ള ആക്രിക്കടയ്ക്ക് ഇന്ന് വൈകുന്നേരത്തോടെ വൻ തീപിടിത്തം ഉണ്ടായി. അതിവേഗം പടർന്ന തീ തൊട്ടടുത്തുള്ള ചില കെട്ടിടങ്ങളിലേക്കും വ്യാപിച്ചത് പരിഭ്രാന്തി പരത്തി. വിവരമറിഞ്ഞ ഉടൻ തന്നെ അഗ്നിരക്ഷാ സേനയുടെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ജനവാസ മേഖലയായതിനാൽ തീ കൂടുതൽ ഭാഗങ്ങളിലേക്ക് പടരുന്നത് തടയാൻ പോലീസും നാട്ടുകാരും അഗ്നിരക്ഷാ സേനയ്ക്ക് ഒപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള ആക്രി സാധനങ്ങൾ കടയ്ക്കുള്ളിൽ വൻതോതിൽ ഉണ്ടായിരുന്നതാണ് തീ ഇത്ര വേഗത്തിൽ ആളിപ്പടരാൻ കാരണമായതെന്നാണ് കരുതുന്നത്. നിലവിൽ ആർക്കും പരിക്കേറ്റതായി വിവരമില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



