റിയാദ്: നിര്‍ദ്ദിഷ്ട താമസ കാലയളവ് അവസാനിച്ചതിന് ശേഷം ഉംറ വിസയിലുള്ളവര്‍ സൗദി അറേബ്യയില്‍ തങ്ങിയാല്‍ ഉംറ കമ്പനികള്‍ ഒരു ലക്ഷം റിയാല്‍ പിഴയടക്കേണ്ടിവരുമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മടക്കസമയം ലംഘിച്ചാല്‍ തീര്‍ഥാടകരുടെ എണ്ണത്തിനനുസരിച്ച് കമ്പനികള്‍ പിഴയടക്കേണ്ടിവരും. ഹജ് ഉംറ വ്യവസ്ഥകള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും മന്ത്രാലയം ഓര്‍മ്മിപ്പിച്ചു.
ഉംറ വിസയുടെ കാലാവധി വിസ പേജില്‍ കൃത്യമായി രേഖപ്പെടുത്തിയിരിക്കും. മൂന്നു മാസമാണ് സാധാരണ കാലാവധിയെങ്കിലും ഹജ്ജ് പ്രമാണിച്ച് ദുല്‍ഖഅ്ദ ഒന്നിന് ഉംറ തീര്‍ഥാടകര്‍ മടങ്ങേണ്ടിവരും. ഇക്കാര്യവും വിസ പേജില്‍ വ്യക്തമാക്കിയിട്ടുണ്ടാവും. മാത്രമല്ല തീര്‍ഥാടകര്‍ കൃത്യസമയത്ത് മടങ്ങുന്നുണ്ടെന്ന് ഉംറ കമ്പനികളും ഉറപ്പുവരുത്തുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group