Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 8
    Breaking:
    • സൗദിയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ സൗദി-ചൈന കരാര്‍
    • സൗദി അറേബ്യയുമായുള്ള ആശയവിനിമയം തുടരുന്നതായി ഇറാന്‍ വിദേശ മന്ത്രി
    • സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാന സര്‍വീസുകള്‍ പുനരാംഭിക്കണം: പാസഞ്ചര്‍ ഫോറം
    • ഇറാന്‍ പ്രസിഡന്റിന്റെ ക്ഷമാപണം പാഴ്‌വാക്കായി; ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരുന്നു
    • സ്‌കൂള്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയെന്ന് ട്രംപ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാഖിലെ അമേരിക്കന്‍ സൈനികതാവളത്തില്‍ സ്‌ഫോടനങ്ങള്‍

    സൗദിയിലും കുവൈത്തിലും ഖത്തറിലും യു.എ.ഇയിലും എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിട്ടുണ്ട്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/03/2026 Latest Top News World 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം അമേരിക്കന്‍ സേനയെ പാര്‍പ്പിക്കുന്ന യു.എസ് വിക്ടോറിയ ബേസിലുണ്ടായ സ്‌ഫോടനം.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ബഗ്ദാദ് – ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള അമേരിക്കന്‍ സേനയെ പാര്‍പ്പിക്കുന്ന യു.എസ് വിക്ടോറിയ ബേസില്‍ സ്‌ഫോടനങ്ങള്‍ ഉണ്ടായതായും ബേസിന്റെ പ്രതിരോധ സംവിധാനം സജീവമാക്കിയതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഐക്യരാഷ്ട്രസഭയുടെ കെട്ടിടത്തിന് സമീപവും സുലൈമാനിയയിലെ യു.എസ് ഇന്റലിജന്‍സ് ആസ്ഥാനം ഉള്‍പ്പെടുന്ന പ്രദേശങ്ങളിലും ഡ്രോണുകള്‍ തകര്‍ന്നുവീണതായും റിപ്പോര്‍ട്ടുണ്ട്.

    ഇറാഖിലെ യു.എസ് എംബസിക്കു നേരെ പ്രൊജക്ടൈലുകള്‍ ഉപയോഗിച്ച് ഭീകരാക്രമണം നടത്തിയവരെ അറസ്റ്റ് ചെയ്ത് പ്രോസിക്യൂട്ട് ചെയ്യാന്‍ ഇറാഖ് സായുധ സേനാ കമാന്‍ഡര്‍-ഇന്‍-ചീഫ് പ്രധാനമന്ത്രി മുഹമ്മദ് ഷിയ അല്‍സൂദാനി ഉത്തരവിട്ടു. തെഹ്‌റാനില്‍ റിഫൈനറി ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തിന് തിരിച്ചടിയായി ഹൈഫയിലെ റിഫൈനറി ആക്രമിച്ചതായി ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് അറിയിച്ചു. ഹൈഫ പ്രദേശത്ത് സൈറണുകള്‍ മുഴങ്ങി. പക്ഷേ നാശനഷ്ടങ്ങളൊന്നും ഇസ്രായില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റിഫൈനറികളും എണ്ണ സംഭരണികളും അടക്കം ഇറാനില്‍ എണ്ണ വ്യവസായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഇസ്രായില്‍ ഇന്നലെ വ്യാപകമായ ആക്രമണം നടത്തിയിരുന്നു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടന്നതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം ഇന്ന് പുലര്‍ച്ചെ അറിയിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദിയിലും കുവൈത്തിലും ഖത്തറിലും യു.എ.ഇയിലും എണ്ണ, ഗ്യാസ് വ്യവസായ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഇറാന്‍ ആവര്‍ത്തിച്ച് ശ്രമിച്ചിട്ടുണ്ട്. ഇറാന്‍ ആക്രമണങ്ങളില്‍ കാര്യമായ കേടുപാടുകള്‍ സംഭവിച്ചതിനെ തുടര്‍ന്ന് ദ്രവീകൃത പ്രകൃതി വാതക ഉല്‍പ്പാദനം ഖത്തര്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. കുവൈത്തിലും എണ്ണയുല്‍പാദനം തടസ്സപ്പെട്ടിട്ടുണ്ട്. ഇടപാടുകാരുമായി നേരത്തെയുണ്ടാക്കിയ കരാറുകള്‍ പ്രകാരം ഗ്യാസും എണ്ണയും വിതരണം ചെയ്യാന്‍ കഴിയില്ലെന്ന് ഖത്തറും കുവൈത്തും അറിയിച്ചിട്ടുണ്ട്. ഹുര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ കയറ്റുമതിക്ക് തടസ്സം നേരിടുന്നതിനാല്‍ സൗദി അറേബ്യ രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള ഗള്‍ഫ് ഉള്‍ക്കടല്‍ വഴിയുള്ള എണ്ണ കയറ്റുമതി നിര്‍ത്തി, കയറ്റുമതി പടിഞ്ഞാറന്‍ തീരത്തുള്ള ചെങ്കടലിലെ യാമ്പു തുറമുഖത്തേക്ക് താല്‍ക്കാലികമായി മാറ്റിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iraq war update
    Latest News
    സൗദിയില്‍ ഡ്രോണ്‍ നിര്‍മ്മാണ കേന്ദ്രം സ്ഥാപിക്കാന്‍ സൗദി-ചൈന കരാര്‍
    08/03/2026
    സൗദി അറേബ്യയുമായുള്ള ആശയവിനിമയം തുടരുന്നതായി ഇറാന്‍ വിദേശ മന്ത്രി
    08/03/2026
    സൗദി എയര്‍ലൈന്‍സ് തിരുവനന്തപുരം വിമാന സര്‍വീസുകള്‍ പുനരാംഭിക്കണം: പാസഞ്ചര്‍ ഫോറം
    08/03/2026
    ഇറാന്‍ പ്രസിഡന്റിന്റെ ക്ഷമാപണം പാഴ്‌വാക്കായി; ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം തുടരുന്നു
    08/03/2026
    സ്‌കൂള്‍ ആക്രമണത്തിന് പിന്നില്‍ ഇറാന്‍ തന്നെയെന്ന് ട്രംപ്
    08/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.