Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, February 21
    Breaking:
    • ഔദ്യോ​ഗിക വസതിക്കുനേരെ നടന്ന ആക്രമണം വി.ഡി സതീശൻ്റെ നിർദേശ പ്രകാരം; വീണാ ജോർജ്
    • കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    • കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    • ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നതായി ട്രംപ്
    • ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ഇറാം പവര്‍ ഇലക്ട്രോണിക്‌സ് കമ്പനിയും കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റിയും ദീര്‍ഘകാല സഹകരണ കരാറില്‍, ചരിത്ര നേട്ടമെന്ന് ഡോ. സിദ്ദീഖ് അഹമ്മദ്

    ഹബീബ് ഏലംകുളംBy ഹബീബ് ഏലംകുളം26/03/2025 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദമാം- കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി (എഞ്ചിനീയറിംഗ് കോളേജ്)യും ഇറാം പവര്‍ ഇലക്ട്രോണിക്‌സ് കമ്പനിയും തമ്മില്‍ ദീര്‍ഘ കാല സഹകരണ ധാരണാപത്രം ഒപ്പുവെച്ചു. യൂണിവേഴ്‌സിറ്റി കാമ്പസില്‍ നടന്ന ചടങ്ങില്‍ അല്‍-അഹ്‌സ ഗവര്‍ണര്‍ പ്രിന്‍സ് സൗദ് ബിന്‍ തലാല്‍, കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ഡോ. മുഹമ്മദ് ബിന്‍ അബ്ദുള്‍ അസീസ് അല്‍ ഒഹാലി, ഇറാം ഹോൾഡിംഗ്സിനെ പ്രതിനിധീകരിച്ച് സി എം.ഡി ഡോ: സിദ്ദീഖ് അഹമ്മദ്, ഇറാം ഇലക്ട്രോണിക് ഡയറക്ടര്‍ സത്താം അല്‍ ഉമൈരി എന്നിവരാണ് ഒപ്പുവെച്ചത്. ഇന്ത്യന്‍ മാനേജ്‌മെന്റ് കമ്പനിയെ സംബന്ധിച്ചിടത്തോളം വളരെ അഭിമാനകരവും മികച്ച അംഗീകാരവുമാണ് ഈ സഹകരണ കരാറെന്ന് ധാരണാപത്രം ഏറ്റുവാങ്ങി ഡോ. സിദ്ദീഖ് അഹമ്മദ് പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സൗദിയുടെ വിദ്യാഭ്യാസ വളര്‍ച്ചക്ക് ഏറ്റവും അധികം സംഭാവന അര്‍പ്പിച്ച യൂണിവേഴ്‌സിറ്റിയാണ് അഞ്ച് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് കിഴക്കന്‍ പ്രവിശ്യയിലെ അല്‍ ഹസയില്‍ സ്ഥാപിതമായ കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റി. കേവലം 170 വിദ്യാര്‍ത്ഥികളും, 45 ഫാക്കല്‍റ്റികളുമായി ആരംഭിച്ച യൂണിവേഴ്‌സിറ്റിയില്‍ വിവിധ വിഭാഗങ്ങളിലായി 2024 ല്‍ പ്രവേശനം നേടിയത് 45,118 വിദ്യാര്‍ത്ഥികളാണ്. ഫാക്കല്‍റ്റികളുടെ എണ്ണം 2,200 ആയി വര്‍ദ്ധിച്ചു. 650 ഓളം പേറ്റന്റുകളാണ് ഇതിനകം യൂണിവേഴ്‌സിറ്റി സ്വന്തമാക്കിയിട്ടുണ്ട്. ഇത്രയേറെ നേട്ടങ്ങള്‍ കൈവരിച്ച യൂണിവേഴ്‌സിറ്റിയുമായി സഹകരിക്കാനാണ് ഇറാം പവര്‍ ഇലക്ട്രോണിക്‌സിന് അവസരം ലഭിച്ചത് എന്നതാണ് ഈ കരാറിന്റെ ഏറ്റവും വലിയ പ്രാധാന്യം.
    വിവിധ മേഖലകളില്‍ സ്വന്തം വ്യവസ്ഥകള്‍ക്കും ലഭ്യമായ വിഭവങ്ങള്‍ക്കും അനുസൃതമായി, ഇരു കക്ഷികളും സംയുക്തമായി സഹകരിക്കുന്നതിന് ധാരണാപത്രം വഴിയൊരുക്കുന്നു.

    ഇറാം പവര്‍ ഇലക്ട്രിക് കമ്പനിയില്‍ ലഭ്യമായ സാങ്കേതിക, മാനുഷിക വിഭവങ്ങള്‍ വിദ്യാര്‍ത്ഥികളുടെ വിവിധ പ്രോജക്ടുകള്‍ക്കായി ഉപയോഗിക്കുന്നതിന് ഫാക്കല്‍റ്റി അംഗങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അവസരങ്ങള്‍ നല്‍കും. അതോടൊപ്പം കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും ബിരുദധാരികള്‍ക്കും പരിശീലനം നല്‍കുന്നതിനും കമ്പനി മുന്നോട്ട് വരും. പ്രദര്‍ശനങ്ങള്‍, പരിപാടികള്‍, സമ്മേളനങ്ങള്‍ തുടങ്ങിയവയില്‍ പരസ്പരം സഹകരിക്കും. അതോടൊപ്പം വ്യവസായം നേരിടുന്ന വെല്ലുവിളികളെ നേരിടുന്നതിന് നൂതന സാങ്കേതികവിദ്യകളെക്കുറിച്ച് പഠിക്കാന്‍ ശാസ്ത്ര പഠന സന്ദര്‍ശനങ്ങള്‍ സംഘടിപ്പിക്കുക തുടങ്ങി മറ്റ് നിരവധി മേഖലകളിലും കിംഗ് ഫൈസല്‍ യൂണിവേഴ്‌സിറ്റിയും ഇറാം പവര്‍ ഇലക്ട്രോണിക്‌സ് കമ്പനിയും പരസ്പരം സഹകരിക്കും. മുന്‍കാലങ്ങളിലും വിവിധ സൗദി യൂണിവേഴ്‌സിറ്റികളിലെ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക്് വിദഗ്ധ പരിശീലനം നല്‍കുന്നതിനുള്ള അവസരം ഇറാം പവര്‍ ഇലക്ട്രോണിക്‌സ് കമ്പനിക്ക് ലഭിച്ചിരുന്നു

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Eram King Faizal university Saudi arabia
    Latest News
    ഔദ്യോ​ഗിക വസതിക്കുനേരെ നടന്ന ആക്രമണം വി.ഡി സതീശൻ്റെ നിർദേശ പ്രകാരം; വീണാ ജോർജ്
    21/02/2026
    കരുതലായി ടിഎസ്എസ്; രോഗബാധിതയായ ബിന്ദു സരോജിനി നാട്ടിലേക്ക് മടങ്ങി
    21/02/2026
    കിഴക്കന്‍, തെക്കന്‍ ലെബനോനില്‍ ഇസ്രായില്‍ വ്യോമാക്രമണങ്ങളില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു
    21/02/2026
    ഇറാനെതിരെ പരിമിതമായ ആക്രമണം പരിഗണിക്കുന്നതായി ട്രംപ്
    21/02/2026
    ആഗോള ശ്രദ്ധ പിടിച്ചുപറ്റി ബുർജ് ഖലീഫയിൽ മിന്നിത്തിളങ്ങി മോദിയും ത്രിവർണ പതാകയും
    20/02/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.