Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, April 26
    Breaking:
    • വേദനകൾക്കിടയിലും ആചാരപ്പെരുമയോടെ തൃശൂർ പൂരം; കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി
    • വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിവയ്പ്: ട്രംപും സംഘവും സുരക്ഷിതർ, അക്രമി പിടിയിൽ
    • അറിവിന്റെ ഏകാന്ത പഥികൻ: ജ്ഞാനത്തിന്റെ വൻ കടൽ, മുനി നാരായണ പ്രസാദിന് പ്രണാമം
    • അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    • സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വൈദ്യുതി മുടങ്ങി: സൗദിയിലെ നജ്റാനിൽ ഉപയോക്താക്കൾക്ക് 2,000 റിയാല്‍ വീതം നഷ്ടപരിഹാരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/07/2024 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    നജ്‌റാന്‍ – നജ്‌റാന്‍ പ്രവിശ്യയില്‍ പെട്ട ശറൂറയില്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈദ്യുതി വിതരണം മുടങ്ങിയതു മൂലം പ്രയാസങ്ങള്‍ നേരിട്ട ഉപയോക്താക്കള്‍ക്ക് 2,000 റിയാല്‍ തോതില്‍ നഷ്ടപരിഹാരം നല്‍കുമെന്ന് സൗദി ഇലക്ട്രിസിറ്റി കമ്പനി അറിയിച്ചു. ഇക്കാര്യം വ്യക്തമാക്കി ഉപയോക്താക്കളുടെ ഫോണുകളിലേക്ക് കമ്പനി എസ്.എം.എസ്സുകള്‍ അയച്ചു. വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കാലതാമസം നേരിട്ടതിന് മുഴുവന്‍ ഉപയോക്താക്കളോടും കമ്പനി ക്ഷമാപണം നടത്തി. ശറൂറയിലെ മുഴുവന്‍ ഉപയോക്താക്കള്‍ക്കും വൈദ്യുതി പുനഃസ്ഥാപിച്ചതായും കമ്പനി അറിയിച്ചു.


    സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി തീരുമാനം പാലിച്ചാണ് ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചത്. നഷ്ടപരിഹാരത്തുക ഉപയോക്താക്കള്‍ക്ക് സൗദി ഇലക്ട്രിസിറ്റി കമ്പനിയിലുള്ള അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണ് ചെയ്യുക. അക്കൗണ്ടിലെ ഈ ബാലന്‍സ് ഉപയോഗിച്ച് ഉപയോക്താക്കള്‍ക്ക് പുതിയ ബില്ലുകള്‍ അടക്കാന്‍ സാധിക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ശറൂറയില്‍ വൈദ്യുതി വിതരണം മുടങ്ങിയതിന് 2,000 റിയാല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനി ഉപയോക്താക്കളില്‍ ഒരാള്‍ക്ക് അയച്ച എസ്.എം.എസ്.

    സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി നിര്‍ദേശ പ്രകാരം വൈദ്യുതി വിതരണം മുടങ്ങാനുള്ള കാരണങ്ങളും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ കാലതാമസത്തിന് ഇടയാക്കിയ വീഴ്ചകളും അശ്രദ്ധകളും നിര്‍ണയിക്കാനും അതോറിറ്റി മേല്‍നോട്ടത്തില്‍ അടിയന്തിര അന്വേഷണം ആരംഭിക്കാന്‍ സൗദി ഇലക്ട്രിസിറ്റി കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വീഴ്ചകള്‍ വരുത്തിയവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും.


    ശറൂറയില്‍ വെള്ളിയാഴ്ച വൈദ്യുതി വിതരണം മുടങ്ങിയതില്‍ സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡും ക്ഷമാപണം നടത്തി. ശറൂറയിലെ മുഴുവന്‍ ഉപയോക്താക്കള്‍ക്കുമുള്ള വൈദ്യുതി വിതരണം മുടങ്ങിയിരുന്നു. വെള്ളിയാഴ്ച രാവിലെ മുടങ്ങിയ വൈദ്യുതി വിതരണം പിറ്റേദിവസം വൈകീട്ടോടെയാണ് മുഴുവന്‍ ഉപയോക്താക്കള്‍ക്കും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും വൈദ്യുതി സേവനം ഉറപ്പാക്കുന്ന മാനദണ്ഡങ്ങള്‍ നടപ്പാക്കാനും ഈ നടപടികള്‍ പത്തു ദിവസത്തിനകം സ്വീകരിക്കാനും സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് റെഗുലേറ്ററി അതോറിറ്റി നിര്‍ദേശം നല്‍കി.


    നഷ്ടപരിഹാര വിതരണത്തിന് ഉപയോക്താക്കളുടെ പരാതിക്കോ അപേക്ഷക്കോ കാത്തിരിക്കരുതെന്നും നിര്‍ദേശമുണ്ട്. വിശ്വസനീയമായ നിലക്ക് സേവനം നല്‍കാനുള്ള സുസജ്ജത ഉറപ്പുവരുത്തുന്നതില്‍ കമ്പനി പരാജയപ്പെട്ടതും സേവനം പുനഃസ്ഥാപിക്കാന്‍ കാലതാമസം വരുത്തിയതും കാരണവും, ശറൂറയിലെ ഉപയോക്താക്കള്‍ക്ക് നേരിട്ട പ്രയാസങ്ങള്‍ കണക്കിലെടുത്തുമാണ് ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാര വിതരണത്തിന് നടപടികള്‍ സ്വീകരിക്കുന്നതെന്നും സൗദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി പറഞ്ഞു.

    കരിയിലൂടെ, മഞ്ഞിലൂടെ, മഴയിലൂടെ എത്തിയ അത്ഭുതങ്ങളുടെ മാലാഖ, മിസ് യൂ ഡി മരിയ

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    വേദനകൾക്കിടയിലും ആചാരപ്പെരുമയോടെ തൃശൂർ പൂരം; കണിമംഗലം ശാസ്താവ് വടക്കുന്നാഥനിലെത്തി
    26/04/2026
    വൈറ്റ് ഹൗസ് വിരുന്നിനിടെ വെടിവയ്പ്: ട്രംപും സംഘവും സുരക്ഷിതർ, അക്രമി പിടിയിൽ
    26/04/2026
    അറിവിന്റെ ഏകാന്ത പഥികൻ: ജ്ഞാനത്തിന്റെ വൻ കടൽ, മുനി നാരായണ പ്രസാദിന് പ്രണാമം
    25/04/2026
    അമേരിക്കൻ പ്രതിനിധികളുടെ പാകിസ്താൻ സന്ദർശനം ട്രംപ് റദ്ദാക്കി; ചർച്ചകൾ ഫോണിലൂടെയാകാമെന്ന് നിർദ്ദേശം
    25/04/2026
    സംസ്ഥാന-കേന്ദ്ര സർക്കാരുകൾ ജനാധിപത്യത്തെ അട്ടിമറിക്കുന്നു: ജിദ്ദ തിരൂരങ്ങാടി മണ്ഡലം കെ.എം.സി.സി
    25/04/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.