Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, May 1
    Breaking:
    • പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി ഇറാൻ; പാകിസ്ഥാൻ മധ്യസ്ഥത വഹിക്കും
    • വാണിജ്യ സിലിണ്ടർ വിലവർധന: ആറാം തീയതി സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്
    • മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം
    • ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    • ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    വാണിജ്യ സിലിണ്ടർ വിലവർധന: ആറാം തീയതി സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്

    ഈ വർഷം മാത്രം ആറാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/05/2026 Latest Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കൊച്ചി– വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചകവാതക വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധിച്ചു ഈ മാസം ആറാം തീയതി സംസ്ഥാനത്തെ ഹോട്ടലുകൾ അടച്ചിടും. എണ്ണക്കമ്പനികളുടെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായാണ് പണിമുടക്കെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. പണിമുടക്ക് ദിവസം എറണാകുളത്തെ ഐ.ഒ.സി ഓഫീസിലേക്ക് മാർച്ച് നടത്താനും തീരുമാനിച്ചിട്ടുണ്ട്. വെറും നാല് മാസത്തിനിടെ സിലിണ്ടർ വില ഇരട്ടിയായതായും എണ്ണക്കമ്പനികൾ വലിയ ലാഭത്തിലായിട്ടും ജനങ്ങളെ കൊള്ളയടിക്കുകയാണെന്നും അസോസിയേഷൻ വർക്കിങ് പ്രസിഡന്റ് അസീസ് മൂസ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് വോട്ടുകൾ പെട്ടിയിലായതിന് പിന്നാലെ ജനങ്ങൾക്ക് നൽകിയ ഇരുട്ടടിയാണ് ഈ വിലവർധനയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

    പാചകവാതക വിലയിലുണ്ടായ ഈ റെക്കോർഡ് വർധനവ് ഹോട്ടൽ, കാറ്ററിംഗ് മേഖലകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. പ്രവർത്തനച്ചെലവ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ ഭക്ഷണസാധനങ്ങളുടെ വില കൂട്ടാൻ ഹോട്ടലുടമകൾ നിർബന്ധിതരാകും. ഇത് സാധാരണക്കാരായ ഉപഭോക്താക്കളെയും കാര്യമായി ബാധിക്കും. നിലവിൽ 19 കിലോ തൂക്കമുള്ള വാണിജ്യ സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപയാണ് വർധിപ്പിച്ചത്. അഞ്ച് കിലോ സിലിണ്ടറിന് 261 രൂപയും കൂട്ടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് വാണിജ്യ സിലിണ്ടറിന്റെ വില ആദ്യമായി 3000 രൂപ കടന്നു. ഗാർഹിക ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ലെങ്കിലും വാണിജ്യ സിലിണ്ടർ വില ഉയരുന്നത് വിപണിയിൽ വലിയ ആഘാതമുണ്ടാക്കും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഈ വർഷം മാത്രം ആറാം തവണയാണ് വാണിജ്യ സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. എന്നാൽ ഒറ്റത്തവണ ഇത്രയും വലിയൊരു തുക കൂട്ടുന്നത് ഇതാദ്യമായാണ്. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷങ്ങളെത്തുടർന്നുള്ള സാഹചര്യമാണ് വില കൂട്ടാൻ കാരണമെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികളുടെ വിശദീകരണം. മുൻപ് ഇത്രയും വലിയ തുക ഒറ്റയടിക്ക് വർധിപ്പിച്ചത് അപൂർവ്വമായ സംഭവമാണെന്ന് വിപണി വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഹോട്ടൽ മേഖലയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ഈ തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറണമെന്നാണ് ഹോട്ടലുടമകളുടെ ആവശ്യം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    cylinder Hotel
    Latest News
    പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ പുതിയ നിർദ്ദേശവുമായി ഇറാൻ; പാകിസ്ഥാൻ മധ്യസ്ഥത വഹിക്കും
    01/05/2026
    വാണിജ്യ സിലിണ്ടർ വിലവർധന: ആറാം തീയതി സംസ്ഥാനത്ത് ഹോട്ടൽ പണിമുടക്ക്
    01/05/2026
    മലപ്പുറം ജില്ല രണ്ടായി വിഭജിക്കണം: തിരൂരങ്ങാടി ആസ്ഥാനമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ് പ്രമേയം
    01/05/2026
    ഗാസയിലെ ഡോക്ടർമാരെ തടവിലാക്കിയതിനെതിരെ ഇസ്രായേൽ മനുഷ്യാവകാശ സംഘടന സുപ്രീം കോടതിയിൽ
    01/05/2026
    ഇറാൻ ആക്രമണം: തകർന്ന ക്ലൗഡ് സേവനങ്ങൾ പുനഃസ്ഥാപിക്കാൻ മാസങ്ങളെടുക്കുമെന്ന് ആമസോൺ
    01/05/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version