Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 20
    Breaking:
    • ദേശീയ തലത്തിൽ മുസ്ലിം ലീഗ് ഇന്ത്യ മുന്നണിക്ക് കരുത്തു പകരും – മുനവ്വറലി തങ്ങൾ
    • സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി വേണം -കെ.എന്‍.എം മര്‍കസുദ്ദഅവ
    • ഉമ്മൻ ചാണ്ടി പൊതുപ്രവർത്തന രംഗത്തെ വിസ്മയം-ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി
    • അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭർത്താവ്; ആരാണ് കറുത്ത മാസ്ക് അവിടെ ഉപേക്ഷിച്ചത്?
    • വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശം: ശക്തമായി വിമർശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Latest

    കാലിക്കറ്റും കൊച്ചിയും സമാസമം, ഗനിക്ക് മറുപടി സിയാണ്ട

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/09/2024 Latest Football 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- കാലിക്കറ്റ് എഫ്‌സിയെ അവരുടെ തട്ടകമായ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ സമനിലയിൽ തളച്ച് ഫോഴ്‌സ കൊച്ചി. മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മൂന്നാം റൗണ്ട് മത്സരത്തിലാണ് ഒരു ഗോളിന് പിന്നിട്ടുനിന്ന ശേഷം ടീം കൊച്ചി സമനില പിടിച്ചു വാങ്ങിയത്. ആദ്യ പകുതിയിൽ ഗനി അഹമ്മദ് നിഗം നേടിയ ഗോളിൽ കാലിക്കറ്റ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിൽ സിയാണ്ട ഗുമ്പോയിലൂടെ കൊച്ചി സമനില പിടിച്ചു.

    ബ്രിട്ടോ, ബെൽഫോർട്ട്, തോയ് സിംഗ് എന്നിവരെ മുന്നേറ്റ നിരയിൽ വിന്യസിച്ചാണ് കാലിക്കറ്റ് എഫ്സി കോച്ച് ആൻഡ്രൂ ഗിലാൻ കൊച്ചിക്കെതിരെ ടീമിനെ വിന്യസിച്ചത്. നായകൻ ജിജോ, ഗനി അഹമ്മദ് നിഗം, അഷറഫ് എന്നിവർ മധ്യനിരയിലും ഇറങ്ങി. മത്സരത്തിൻ്റെ തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ചു വെങ്കിലും ആരാധകരുടെ പിന്തുണയിൽ സ്വന്തം മൈതാനത്ത് കാലിക്കറ്റ് പതിയെ കളിയിലേക്ക് വന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടൂർണമെൻ്റിൽ ആദ്യ വിജയം ലക്ഷ്യമിട്ട് ഇറങ്ങിയ ഫോഴ്സ കൊച്ചി കൗണ്ടർ അറ്റാക്കുകൾക്കാണ് തുടക്കത്തിൽ ശ്രമിച്ചത്. എന്നാൽ വിദേശതാരങ്ങളായ പെപ്പെയും റിച്ചാർഡും അണിനിരന്ന കാലിക്കറ്റ് പ്രതിരോധം പിഴവൊന്നും വരുത്തിയില്ല.

    ലോങ് റെയിഞ്ചർ

    അർജുൻ ജയരാജിൻ്റെ നായകത്വത്തിൽ ഇറങ്ങിയ ഫോഴ്സ കൊച്ചി കാലിക്കറ്റ് ആക്രമണങ്ങളെ ചെറുത്തു കൊണ്ടിരിക്കെ, ഇടവേളയ്ക്ക് നാല് മിനിറ്റ് മാത്രം ശേഷിക്കെ കാലിക്കറ്റ് ലീഡ് നേടി. രണ്ട് എതിർ താരങ്ങളെ വെട്ടിയൊഴിഞ്ഞ് ഗനി അഹമ്മദ് നിഗം പറത്തിയ ലോങ് റെയിഞ്ചർ കൊച്ചിയുടെ പോസ്റ്റിലേക്ക് തൂങ്ങിയിറങ്ങി. മുഴുനീള ഡൈവിന് ശ്രമിച്ച ഗോൾ കീപ്പർ ഹജ്മലിന് അവസരമൊന്നും നൽകാതെ പന്ത് പോസ്റ്റിൻ്റെ മൂലയിൽ വിശ്രമിച്ചു (1-0). കഴിഞ്ഞ മത്സരത്തിൽ മലപ്പുറത്തിനെതിരെ ഇരട്ട ഗോൾ നേടിയിരുന്ന ഗനി ക്ക് ഇതോടെ ടൂർണമെൻ്റിൽ മൂന്ന് ഗോളുകളായി. ആദ്യ പകുതി കാലികറ്റിൻ്റെ ഒരു ഗോൾ ലീഡിൽ അവസാനിച്ചു.

    തിരിച്ചടി

    രണ്ടാം പകുതിയിൽ ഗോൾ തിരിച്ചടിക്കാൻ കൊച്ചിയും ലീഡ് വർധിപ്പിക്കാൻ കാലികറ്റും കിണഞ്ഞുശ്രമിച്ചതോടെ മത്സരം ആവേശകരമായി. എഴുപത്തിയഞ്ചാം മിനിറ്റിൽ കൊച്ചി സമനില നേടി. പകരക്കാരായി കളത്തിലെത്തിയ കമൽപ്രീത് സിംഗ് നൽകിയ ക്രോസ്സ് കൃത്യമായി ഫിനിഷ് ചെയ്ത് സിയാണ്ട ഗുമ്പോ യാണ് കൊച്ചിക്ക് സമനിലയൊരുക്കിയത് (1-1)

    മൂന്ന് കളിയിൽ അഞ്ച് പോയൻ്റ് നേടിയ കാലിക്കറ്റ് എഫ്സി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ ഇത്രയും കളികളിൽ നിന്ന് രണ്ട് പോയൻ്റ് മാത്രമുള്ള ഫോഴ്സ കൊച്ചി അഞ്ചാം സ്ഥാനത്താണ്. വെള്ളിയാഴ്ച മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ മലപ്പുറം എഫ്സി തൃശൂർ മാജിക് എഫ്സിയെ നേരിടും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CALICUT FC Forca Kochi
    Latest News
    ദേശീയ തലത്തിൽ മുസ്ലിം ലീഗ് ഇന്ത്യ മുന്നണിക്ക് കരുത്തു പകരും – മുനവ്വറലി തങ്ങൾ
    20/07/2025
    സമുദായ സൗഹാര്‍ദ്ദം തകര്‍ക്കുന്ന വെള്ളാപ്പള്ളിക്കെതിരെ നടപടി വേണം -കെ.എന്‍.എം മര്‍കസുദ്ദഅവ
    20/07/2025
    ഉമ്മൻ ചാണ്ടി പൊതുപ്രവർത്തന രംഗത്തെ വിസ്മയം-ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി
    20/07/2025
    അതുല്യയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ഭർത്താവ്; ആരാണ് കറുത്ത മാസ്ക് അവിടെ ഉപേക്ഷിച്ചത്?
    20/07/2025
    വെള്ളാപ്പള്ളി നടേശന്റെ വര്‍ഗീയ പരാമര്‍ശം: ശക്തമായി വിമർശിച്ച് പി.കെ കുഞ്ഞാലിക്കുട്ടി
    20/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.