Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 4
    Breaking:
    • മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    • മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    • ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    • സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    • ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Latest

    ബോളിവുഡ് നടന്‍ ഹൃത്രിക് റോഷന് സൗദിയുടെ ആദരം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/01/2025 Latest Saudi Arabia 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn
    • സൗദി, രാജ്യാന്തര താരങ്ങളെ ആദരിച്ച് റിയാദ് സീസണ്‍ ജോയ് അവാര്‍ഡ്‌സ്

    റിയാദ് – റിയാദ് സീസണ്‍ പരിപാടികളുടെ ഭാഗമായി 2025 എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സിനുള്ള ജോയ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചതോടെ, ലോകമെമ്പാടുമുള്ള കലാ, സാംസ്‌കാരിക പ്രേമികളുടെ ശ്രദ്ധ തലസ്ഥാന നഗരിയായ റിയാദിലേക്ക് തിരിഞ്ഞു. എ.എന്‍.ബി അരീനയില്‍ നടന്ന ചടങ്ങില്‍ കല, സംഗീതം, കായികം എന്നീ മേഖലകളില്‍ തിളങ്ങിയ ഒരു കൂട്ടം സൗദി, അറബ്, രാജ്യാന്തര താരങ്ങളെ ആദരിച്ചു. ഇവരുടെ സൃഷ്ടികളും നേട്ടങ്ങളും 2024 ല്‍ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകളെ ആകര്‍ഷിച്ചു. ബോളിവുഡ് നടന്‍ ഹൃത്രിക് റോഷനും ആദരിക്കപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു.

    സിനിമാ വിഭാഗത്തില്‍ കവി കൂടിയായ ബദ്ര്‍ ബിന്‍ അബ്ദുല്‍മുഹ്‌സിന്‍ രാജകുമാരന് ഡയമണ്ട് എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സ് അവാര്‍ഡും അമേരിക്കന്‍ നടന്‍ മാത്യു മക്കൊണാഗെക്ക് പേഴ്‌സണാലിറ്റി ഓഫ് ദി ഇയര്‍ അവാര്‍ഡും ബോളിവുഡ് നടന്‍ ഹൃതിക് റോഷന് ഓണററി എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സ് അവാര്‍ഡും നടന്‍ ഹിശാം മജീദിന് മികച്ച നടനുള്ള അവാര്‍ഡും ലഭിച്ചു. ടി.വി സീരിയല്‍ വിഭാഗത്തില്‍ നടന്‍ സാമിര്‍ ഇസ്മായില്‍ പ്രിയപ്പെട്ട നടനുള്ള അവാര്‍ഡ് നേടി. നടി അല്‍അനൂദ് അബ്ദുല്‍ഹക്കീം പ്രിയപ്പെട്ട പുതുമുഖത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. നടന്‍ യാസിര്‍ അല്‍അദ്മ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് നേടി. നിഅ്മ അല്‍അവകാഡോ പമ്പരക്കാണ് മികച്ച ഈജിപ്ഷ്യന്‍ ടി.വി സീരിയലിനുള്ള അവാര്‍ഡ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ശബാബ് അല്‍ബോംബ് സീസണ്‍ 12 പ്രിയപ്പെട്ട ഗള്‍ഫ് സീരിയലിനുള്ള അവാര്‍ഡ് നേടി. മോര്‍ഗന്‍ ഫ്രീമാനെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി ആദരിച്ചു. സംവിധാന വിഭാഗത്തില്‍ ഇഷ്ടപ്പെട്ട ചലച്ചിത്ര സംവിധായകനുള്ള അവാര്‍ഡ് താരിഖ് അല്‍അരിയാനാണ്. സ്പോര്‍ട്സ് വിഭാഗത്തില്‍ പ്രിയപ്പെട്ട അത്ലറ്റിനുള്ള അവാര്‍ഡ് സാലിം അല്‍ദോസരിയും വനിതാ അത്‌ലറ്റ് അവാര്‍ഡ് ഹത്താന്‍ അല്‍സൈഫും നേടി.

    സിനിമാ വിഭാഗത്തില്‍ രാജ്യാന്തര സംവിധായകന്‍ ഗൈ റിച്ചിക്ക് ഓണററി എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സ് അവാര്‍ഡും സംവിധായകന്‍ അബ്ദുല്ല അല്‍മുഹൈസിന് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡും ലഭിച്ചു. ചലച്ചിത്ര അവാര്‍ഡ് വുലാദ് റിസ്‌ക് 3: ദി ജഡ്ജ് എന്ന ചിത്രത്തിനും ഇഷ്ട നടിക്കുള്ള അവാര്‍ഡ് നടി ഹനാ അല്‍സാഹിദിനും ലഭിച്ചു.

    ഇന്‍ഫ്‌ളുവന്‍സേഴ്സ് വിഭാഗത്തില്‍ അഹ്മദ് അല്‍ഖഹ്താനി (ഷോംഗ് ബോംഗ്) ഫേവറിറ്റ് ഇന്‍ഫ്‌ളുവന്‍സേഴ്സ് അവാര്‍ഡ് നേടി. വനിതാ ഇന്‍ഫ്‌ലുവന്‍സേഴ്സ് വിഭാഗത്തില്‍ ഫേവറിറ്റ് ഇന്‍ഫ്‌ളുവന്‍സേഴ്സ് അവാര്‍ഡ് നാരിന്‍ ബ്യൂട്ടിക്ക് ആണ്. സംവിധായകന്‍ മുഹമ്മദ് അബ്ദുല്‍ അസീസ് ഓണററി എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സ് അവാര്‍ഡും സംഗീതജ്ഞന്‍ ഹാന്‍സ് സിമ്മറിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചു. അന്തരിച്ച മഹാകവി ബദ്ര്‍ ബിന്‍ അബ്ദുല്‍മുഹ്‌സിന്‍ രാജകുമാരന്‍ കലാ, സംഗീത മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ആദരിക്കപ്പെട്ടു.

    സംഗീത വിഭാഗത്തില്‍ പുതുമുഖ അവാര്‍ഡ് റാകാന്‍ ആലുസഈദും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് കലാകാരന്‍ അബ്ദുല്ല അല്‍റുവൈശിദും നേടി. സംവിധായകന്‍ ജെ.കെ യൂണും ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡിന് അര്‍ഹനായി. ഡിസൈനര്‍ സുഹൈര്‍ മുറാദ് ഓണററി എന്റര്‍ടൈന്‍മെന്റ് മേക്കേഴ്സ് അവാര്‍ഡ് നേടി. അല്‍ജവ് എന്ന ഗാനത്തിന് മാജിദ് അല്‍മുഹന്ദിസ് ഇഷ്ട ഗാനത്തിനുള്ള അവാര്‍ഡും അസാല ഇഷ്ട ഗായികക്കുള്ള അവാര്‍ഡും നേടി.

    ജോയ് അവാര്‍ഡ്‌സ് 2025 ല്‍ വിവിധ അവാര്‍ഡുകള്‍ക്കുള്ള നാമനിര്‍ദേശ സമര്‍പ്പണം കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിക്കുകയും വിജയികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് അവാര്‍ഡ് ആപ്പ് വഴി ഒരു മാസം തുടരുകയും ചെയ്തു. ഒരു വര്‍ഷത്തിനിടെ തിളങ്ങിയ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളെയും വ്യക്തികളെയും കേന്ദ്രീകരിച്ച് സിനിമ, സീരിയല്‍, സംഗീതം, കായികം, ഇന്‍ഫ്‌ളുവന്‍സേഴ്‌സ്, സംവിധാനം എന്നീ മേഖലകള്‍ ഉള്‍ക്കൊള്ളുന്ന നിരവധി വിഭാഗങ്ങള്‍ അവാര്‍ഡുകളില്‍ ഉള്‍പ്പെടുന്നു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hrithik Roshan Joy Award Riyadh Season
    Latest News
    മലബാർ ഗോൾഡിന്റെ സഹകരണത്തോടെ പ്രവാസി വെൽഫെയർ കോബാർ ഇഫ്താർ കിറ്റ് വിതരണം നടത്തി
    04/03/2026
    മുതിർന്ന സിപിഐഎം നേതാവ് ജി. സുധാകരൻ പാർട്ടി വിട്ടേക്കാം; മെമ്പര്‍ഷിപ്പ് പുതുക്കില്ലെന്ന് ജി. സുധാകരൻ
    04/03/2026
    ഗൾഫ് രാജ്യങ്ങൾ നശിക്കണമെന്ന് ഇസ്രായിൽ ആഗ്രഹിക്കുന്നു; ടക്കർ കാൾസന്റെ പരാമർശം ചർച്ചയാകുന്നു
    04/03/2026
    സന്ദർശക വിസയിൽ സൗദിയിൽ എത്തിയ പെരിന്തൽമണ്ണ സ്വദേശി ഹായിലിൽ നിര്യാതനായി
    04/03/2026
    ഇറാൻ-യുഎസ്-ഇസ്രായിൽ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങൾ: ആഗോളതലത്തിലും പ്രവാസികൾക്കിടയിലും ആശങ്ക വർധിക്കുന്നു
    04/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.