തൃശൂര്‍– തൃശൂര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വ്യാജവോട്ട് ആരോപണം രൂക്ഷമാകുന്നതിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് തൃശൂരിലെത്തും. ഇന്ന് രാവിലെ തൃശൂരിലെത്തുന്ന അദ്ദേഹത്തിന് പാർട്ടി പ്രവർത്തകർ സ്വീകരണം നൽകും. ഇന്നലെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ബിജെപി നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ സംഘർഷത്തിൽ പരിക്കേറ്റവരെയും സുരേഷ് ഗോപി സന്ദര്‍ശിക്കും. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തിലും വ്യാജവോട്ട് ആരോപണത്തിലും മന്ത്രി പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group