Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Monday, June 9
    Breaking:
    • ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    • ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    • വെഞ്ഞാറമൂട് കൊലക്കേസ്; അഫാന്‍ ഓര്‍മശക്തി വീണ്ടെടുത്തു, ജയിലിലേക്ക് മാറ്റാന്‍ സമയമെടുക്കും
    • ബംഗളുരു ആര്‍സിബി അപകടം: സിദ്ധരാമയ്യയേയും ഡി.കെയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്
    • വീടും പുരയിടവും കിട്ടുന്ന വിലക്ക് വിൽക്കുകയാണ്, മക്കളുടെ വിദ്യാഭ്യാസ ലോണെടുത്ത സൗദി മുൻ പ്രവാസിയുടെ അനുഭവക്കുറിപ്പ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Latest

    ഹിജാബ് ധരിച്ച യുവതിയെ പരിഹസിച്ചു, ടൂറിസ്റ്റുകള്‍ക്ക് എതിരെ ദുബായിൽ നടപടി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/01/2025 Latest UAE 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദുബായില്‍ മുഖാവരണം ധരിച്ച് ഭര്‍ത്താവിനൊപ്പം റെസ്‌റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്ന യുവതിയെ പശ്ചാത്യ ടൂറിസ്റ്റുകളില്‍ ഒരാള്‍ പരിഹസിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ് – മുസ്‌ലിം വനിത ഹിജാബും മുഖാവരണവും (നിഖാബ്) ധരിച്ചതിനെ പരിഹസിച്ച് വീഡിയോ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത രണ്ടു പശ്ചാത്യ വനിതാ ടൂറിസ്റ്റുകള്‍ക്കെതിരെ നടപടിയുമായി ദുബായ് പോലീസ്. ദുബായിലെ റെസ്റ്റോറന്റില്‍ ഭര്‍ത്താവിനൊപ്പം ഭക്ഷണം കഴിക്കാനെത്തിയ യുവതിയെയാണ് അവരുടെ സമ്മതം കൂടാതെയും സ്വകാര്യത ലംഘിച്ചും ടൂറിസ്റ്റുകള്‍ ചിത്രീകരിച്ചത്. ഹിജാബിനെയും മുഖാവരണത്തെയും ആംഗ്യങ്ങളിലൂടെയും വാചകങ്ങളിലൂടെയും ഇരുവരും പരിഹസിക്കുകയും യുവതിയെ കളിയാക്കി ചിരിക്കുകയും ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ടൂറിസ്റ്റുകളുടെ പെരുമാറ്റം സാമൂഹികമാധ്യമ ഉപയോക്താക്കള്‍ക്കിടയില്‍ രോഷം സൃഷ്ടിച്ചു. ഇരുവരെയും അറസ്റ്റ് ചെയ്യണമെന്നും നിയമ ലംഘനത്തിന് നടപടികള്‍ സ്വീകരിക്കണമെന്നും സാമൂഹികമാധ്യമ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. പശ്ചാത്യ ടൂറിസ്റ്റുകളുടെ അനുചിതമായ പെരുമാറ്റത്തെ കുറിച്ച് എക്‌സ് പ്ലാറ്റ്‌ഫോം ഉപയോക്താക്കളില്‍ ഒരാള്‍, ഇവര്‍ പങ്കുവെച്ച വീഡിയോ സഹിതം ദുബായ് പോലീസില്‍ പരാതിപ്പെട്ടു. നിയമാനുസൃത നടപടികള്‍ സ്വീകരിക്കാന്‍ കേസ് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി ദുബായ് പോലീസ് അറിയിച്ചു. ദുബായില്‍ കഴിയുന്ന മുഴുവന്‍ വിദേശികളും ദുബായിലേക്ക് വരുന്ന സന്ദര്‍ശകരും പ്രാദേശിക സമൂഹത്തിന്റെ സംസ്‌കാരങ്ങളും ആചാരങ്ങളും മാനിക്കണമെന്ന് ദുബായ് പോലീസ് കര്‍ശനമായി ആവശ്യപ്പെട്ടു.

    നിയമപരമായി അനുവദനീയമല്ലാത്ത സാഹചര്യങ്ങളില്‍ മറ്റുള്ളവരുടെ ചിത്രങ്ങള്‍ എടുക്കുന്നതും അവയുടെ കോപ്പിയെടുക്കുന്നതും സൂക്ഷിക്കുന്നതും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായി കണക്കാക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു. ഇത്തരം കേസുകളില്‍ കുറ്റക്കാര്‍ക്ക് ആറു മാസത്തില്‍ കുറയാത്ത തടവു ശിക്ഷയും ഒന്നര ലക്ഷം ദിര്‍ഹം മുതല്‍ അഞ്ചു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കുമെന്ന് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ പറഞ്ഞു.


    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Hijab
    Latest News
    ജിദ്ദയിൽ തെന്നല ബാലകൃഷ്ണ പിള്ളയെ അനുസ്മരിച്ച് ഒ.ഐ.സി.സി യോഗം
    09/06/2025
    ആഘോഷത്തിന്റെ ആവേശം പകർന്ന് സാംതയിൽ “ജല”യുടെ ഇശൽ നൈറ്റ്
    09/06/2025
    വെഞ്ഞാറമൂട് കൊലക്കേസ്; അഫാന്‍ ഓര്‍മശക്തി വീണ്ടെടുത്തു, ജയിലിലേക്ക് മാറ്റാന്‍ സമയമെടുക്കും
    09/06/2025
    ബംഗളുരു ആര്‍സിബി അപകടം: സിദ്ധരാമയ്യയേയും ഡി.കെയേയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ്സ് ഹൈക്കമാന്‍ഡ്
    09/06/2025
    വീടും പുരയിടവും കിട്ടുന്ന വിലക്ക് വിൽക്കുകയാണ്, മക്കളുടെ വിദ്യാഭ്യാസ ലോണെടുത്ത സൗദി മുൻ പ്രവാസിയുടെ അനുഭവക്കുറിപ്പ്
    09/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.