ദമാസ്‌കസ് – സിറിയയിലെ അല്‍റഖ നഗരത്തിന് പടിഞ്ഞാറ് അല്‍തബ്ഖ നഗരത്തില്‍ ആഴമേറിയ കുഴല്‍കിണറില്‍ വീണ പിഞ്ചു ബാലന്‍ അബ്ദുറസാഖ് അല്‍സല്ലൂമിനെ മണിക്കൂറുകള്‍ നീണ്ട ശ്രമകരമായ രക്ഷാപ്രവര്‍ത്തനങ്ങളിലൂടെ രക്ഷിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നു. ബാലനെ പുറത്തെടുത്തതോടെ ജനക്കൂട്ടം തക്ബീര്‍ ധ്വനികള്‍ മുഴക്കി ആഹ്ലാദം പ്രകടിപ്പിച്ചു. കുഴല്‍കിണറില്‍ അകപ്പെട്ട ബാലന്‍ കരയുന്നതിന്റെയും രക്ഷിച്ച ശേഷം ബാലന്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിന്റെയും ബന്ധുക്കള്‍ കുട്ടിയെ സന്ദര്‍ശിക്കുന്നതിന്റെയും വീഡിയോകളും പുറത്തുവന്നു.
