കോഴിക്കോട്: വിവാഹ വീട്ടിൽ പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഒളവണ്ണ നാഗത്തും പാടം സ്വദേശി സുരേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒളവണ്ണ മാത്തറയിലെ ഡ്രൈനേജിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഇന്നലെ രാത്രി സമീപത്തെ വിവാഹ വീട്ടിൽ പോയതായിരുന്നു. തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് മാത്തറയിൽ ഡ്രൈനേജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മടക്കത്തിൽ ഡ്രൈനേജിൽ വീണതാകാമെന്നാണ് സംശയം. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയതായി പോലീസ് പറഞ്ഞു.
