കോഴിക്കോട്: സൗത്ത് ബീച്ചിന് സമീപം അടച്ചിട്ട കടയ്ക്കുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അമിതമായ ലഹരി മരുന്നു ഉപയോഗമാണ് മരണകാരണമെന്ന് സംശയമുണ്ടെന്നും പയ്യോളി സ്വദേശി ഹർഷാദ് ആണ് മരിച്ചതെന്നും പോലീസ് പറഞ്ഞു.
വിരലടയാള വിദഗ്ധരും മറ്റും സ്ഥലത്തെത്തി പരിശോധന നടത്തി. ലഹരി മരുന്ന് ഉപയോഗിക്കുന്നവരുടെ കേന്ദ്രമാണിതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പോലീസ് പ്രതികരിച്ചു.
