മലപ്പുറം ∙ പെരിന്തൽമണ്ണയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിൽ ദമ്പതികൾ ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയിലിലുള്ള ഭർത്താവിന് ജാമ്യം എടുത്തുനൽകാമെന്ന് വാഗ്ദാനം ചെയ്ത് യുവതിയെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചതായാണ് പരാതി. മണ്ണാർക്കാട് സ്വദേശി രാമചന്ദ്രൻ, തിരൂർ സ്വദേശി റൈഹാൻ, കൊപ്പം സ്വദേശി സുലൈമാൻ, ഏലംകുളം സ്വദേശി സൈനുൽ ആബിദ് (30), പയ്യനാട് സ്വദേശി ജസീല, പള്ളിക്കൽ ബസാർ സ്വദേശി സനൂപ് എന്നിവരാണ് അറസ്റ്റിലായത്.
പെരിന്തൽമണ്ണയിലെ രാമചന്ദ്രന്റെ ലോഡ്ജിൽ വച്ചാണ് യുവതിയെ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് വ്യക്തമാക്കി. ജാമ്യവുമായി ബന്ധപ്പെട്ട് ഒരാളെ കാണേണ്ടതുണ്ടെന്ന് പറഞ്ഞ് യുവതിയെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



