Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Saturday, June 28
    Breaking:
    • ടി.വി അവതാരിക തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
    • മികച്ച റീൽ എടുക്കണം; ഐഫോണിനായി 19 കാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ
    • വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി; കാണാതായ ആളുടേതെന്ന് സംശയം
    • യുഎഇയിലും ബഹ്‌റൈനിലും നടന്ന കൊലപാതകങ്ങളിൽ രണ്ട് ഇന്ത്യക്കാർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
    • ഗാസയില്‍ പട്ടിണി മൂലം മരണപ്പെട്ട കുട്ടികളുടെ എണ്ണം 66 ആയി ഉയര്‍ന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പേരിൽ മുതിർന്ന കലാകാരികളെ അപമാനിക്കുന്നു, തീജ്വാല പോലെയുള്ള സ്ത്രീകളെ അപമാനിക്കരുത്-ഡബ്ല്യു.സി.സി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/08/2024 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം- ഹേമ റിപ്പോർട്ടിന്റെ പേരിൽ മലയാള സിനിമയിലെ മുതിർന്ന കലാകാരികളെ അപമാനിക്കുന്ന തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകളാണ് പുറത്തുവരുന്നതെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മായ ഡബ്ല്യു.സി.സി.
    ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ ഞങ്ങൾ ഏറെ സന്തോഷിക്കുമ്പോഴും ഇത്തരം കാര്യങ്ങൾ വേദനിപ്പിക്കുന്നുവെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.

    250 ഓളം പേജുകൾ ഉള്ള ഈ പഠനം സിനിമാ രംഗത്ത് ഗൗരവമായി ഇടപെടുന്ന എല്ലാവരും തുറന്ന മനസ്സോടെ വായിക്കുകയും തങ്ങൾക്കിടയിൽ ചർച്ച ചെയ്യുകയും, ഈ തൊഴിലിടത്തെ സ്ത്രീ വിരുദ്ധതയുടെ ചരിത്രപരമായ കാരണങ്ങൾ മനസ്സിലാക്കി അവ പരിഹരിക്കുവാൻ മുൻകൈ എടുക്കുമെന്നുമാണ് ഞങ്ങൾ പ്രതീക്ഷിച്ചത്. എന്നാൽ മാധ്യമങ്ങൾ ഡബ്ല്യു.സി.സി മുൻ സ്ഥാപക അംഗത്തിൻ്റെത് എന്ന് പറയുന്ന മൊഴികൾക്ക് പുറകെ പോയി സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്നതിനും മുതിർന്ന കലാകാരികളെ അപമാനിക്കുന്നതുമായ തരത്തിൽ ഒട്ടേറെ ഓൺലൈൻ റിപ്പോർട്ടുകൾ കാണുകയുണ്ടായി. അതിജീവിതക്കൊപ്പം ഉറച്ച് നിന്ന ഞങ്ങളുടെ ‘ഇപ്പോഴത്തേയും’ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകളെ ഞങ്ങൾ ശക്തമായി അപലപിക്കുന്നു. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്ന് ഡബ്ല്യു.സി.സി കരുതുന്നു. മറിച്ചു പറയുന്നത് പുരുഷാധിപത്യത്തിൻ്റെ പൊതു രീതിയാണ്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഒരു സിവിൽ സമൂഹം, സ്ത്രീകൾ അവരുടെ ജോലിസ്ഥലത്ത് ഇരകളാക്കപ്പെടുന്നതിനെക്കുറിച്ച് തിരിച്ചറിഞ്ഞ് പരിഹരിക്കാൻ ശ്രമിക്കുമ്പോൾ, അതേ സമൂഹത്തിലെ അപരിഷ്കൃത ഘടകങ്ങൾ, പ്രസ്തുത വിവരങ്ങൾ കലാകാരികളെ കല്ലെറിയാനും അപമാനിക്കാനും ഉപയോഗിക്കുന്നത് കണ്ടു കൊണ്ടിരിക്കാൻ ആവില്ല. ഈ വ്യവസായത്തിൽ സ്ത്രീകളോട് പൊതുവേ നിലനിൽക്കുന്ന പിന്തിരിപ്പൻ മനോഭാവം തന്നെയാണ് ഇത് വീണ്ടും തെളിയിക്കുന്നത്.

    കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടും സ്വന്തമായി ഇടം ഉണ്ടാക്കിയ ഒട്ടനവധി സ്ത്രീകൾ എക്കാലത്തും സിനിമാരംഗത്ത് ഉണ്ടായിരുന്നു.നിരവധി പ്രതിബന്ധങ്ങൾക്കിടയിലും തീജ്വാല പോലെ ഈ സ്ത്രീകൾ തിളങ്ങി നിൽക്കുന്ന, നിന്നിരുന്ന ഒരു ഇടമാണിത്. അവരെ അപമാനിക്കാനല്ല ഈ പഠനം ഉപയോഗിക്കേണ്ടത്. പരിഹരിക്കേണ്ടവ മനസ്സിലാക്കി തിരുത്തി മുന്നോട്ടു പോകാനുള്ള ആർജ്ജവമാണ് വേണ്ടതെന്നും ഡബ്ല്യു.സി.സി വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ടി.വി അവതാരിക തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
    28/06/2025
    മികച്ച റീൽ എടുക്കണം; ഐഫോണിനായി 19 കാരനെ കഴുത്തറുത്ത് കൊന്ന് കുട്ടികൾ
    28/06/2025
    വനമേഖലയില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി; കാണാതായ ആളുടേതെന്ന് സംശയം
    28/06/2025
    യുഎഇയിലും ബഹ്‌റൈനിലും നടന്ന കൊലപാതകങ്ങളിൽ രണ്ട് ഇന്ത്യക്കാർക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചു
    28/06/2025
    ഗാസയില്‍ പട്ടിണി മൂലം മരണപ്പെട്ട കുട്ടികളുടെ എണ്ണം 66 ആയി ഉയര്‍ന്നു
    28/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.