Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Tuesday, August 12
    Breaking:
    • ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ
    • ഗസ്സ: മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു
    • തലശ്ശേരി സ്വദേശിനി റസിയ ദുബൈയിൽ നിര്യാതയായി
    • വിവാദം ഒഴിയുന്നില്ല ; സുരേഷ് ​ഗോപിയുടെ സ​ഹോ​ദരനും ഇരട്ട വോട്ട് , പ്രതികരണം ഇല്ലാതെ എം.പി
    • സൗദി വിസ സ്റ്റാമ്പിംഗ്: ഇന്ത്യക്കാര്‍ക്ക് ലേബര്‍ വിസകള്‍ക്കും പരീക്ഷ നിര്‍ബന്ധം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»Kerala

    കനത്ത മഴയില്‍ കോഴിക്കോട് ജില്ലയില്‍ രണ്ടു മരണം

    കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Heavy Rain
    ചിത്രം കടപ്പാട്- പി.ആർ.ഡി
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്- കനത്ത മഴയെ തുടര്‍ന്ന് ജില്ലയില്‍ രണ്ടു പേര്‍ മരിച്ചു. കോഴിക്കോട് കല്ലൂട്ടി വയല്‍ അബ്ബാസിന്റെ മകന്‍ ഷംസീര്‍ (46) തലക്കുളത്തൂര്‍ അന്നശേരി കുളങ്ങരത്തുതാഴം നിഖിലിന്റെ മകള്‍ നക്ഷത്ര (3) എന്നിവരാണ് മരിച്ചത്. ഷംസീര്‍ തടമ്പാട്ടുതാഴം പെട്രോള്‍ പമ്പിനു സമീപത്തെ ഓവു ചാലില്‍ വീണാണ് മരണപ്പെട്ടത്. വീടിന് അടുത്തുകൂടി ഒഴുകുന്ന തോട്ടിലേക്ക് വീണാണ് നക്ഷത്ര മരിച്ചത്. ഒഴുക്കില്‍പ്പെട്ട നക്ഷത്രയെ നരിക്കുനി അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ 200 മീറ്റര്‍ അകലെനിന്ന് കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

    കോഴിക്കോട്, കൊയിലാണ്ടി താലൂക്കുകളിലായി രണ്ട് ദുരിതാശ്വാസ ക്യാമ്പുകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. രണ്ട് കുടുംബങ്ങളില്‍ നിന്നായി 11 പേര്‍ ക്യാമ്പുകളില്‍ കഴിയുന്നുണ്ട്. അരയങ്കോട് തോരക്കാരില്‍ കദീശയുടെ വീടിന് മുകളില്‍ പന വീണ് വീട് ഭാഗികമായി തകര്‍ന്നു. ചെറിയ പരുക്കേറ്റ കദീശയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗത്ത് ബീച്ച് റോഡ് ചാപ്പയില്‍ പാത്തൂട്ടിയുടെ വീട് ഭാഗികമായി തകര്‍ന്നു. കുടുംബാംഗങ്ങള്‍ ബന്ധുവീട്ടിലേക്ക് മാറി. ചേവായൂര്‍ മൂഴിക്കല്‍ പാലത്തിനടുത്ത് പാറയില്‍ പൊറ്റമ്മലില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് എട്ട് കുടുംബങ്ങള്‍ ബന്ധു വീട്ടിലേക്ക് മാറി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വടകരയില്‍ 11 വീടുകള്‍ ഭാഗികമായി തകര്‍ന്നു. ദേശീയപാത 66ല്‍ സര്‍വീസ് റോഡിന് കിഴക്ക് ഭാഗം മൂരാടിന് സമീപം മണ്ണിടിഞ്ഞു. താമരശ്ശേരി ചുരത്തില്‍ അപകടാവസ്ഥയിലായിരുന്ന മരം മുറിച്ചുമാറ്റി. ഒമ്പതാം വളവിനു സമീപത്തെ മരമാണ് റവന്യു, ഫയര്‍ഫോഴ്‌സ്, പോലീസ്, വനം വകുപ്പ്, ചുരം സംരക്ഷണ സമിതി എന്നിവരുടെ നേത്രത്വത്തില്‍ മുറിച്ചുമാറ്റിയത്. മഴക്കെടുതി 24 മണിക്കൂര്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ജില്ലയില്‍ സജീവമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Death Heavy rain Kozhikode
    Latest News
    ഒമാനിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ചു; മൂന്ന് ഏഷ്യൻ വംശജർ പിടിയിൽ
    12/08/2025
    ഗസ്സ: മർകസിൽ പ്രത്യേക പ്രാർഥന സദസ്സ് സംഘടിപ്പിച്ചു
    12/08/2025
    തലശ്ശേരി സ്വദേശിനി റസിയ ദുബൈയിൽ നിര്യാതയായി
    12/08/2025
    വിവാദം ഒഴിയുന്നില്ല ; സുരേഷ് ​ഗോപിയുടെ സ​ഹോ​ദരനും ഇരട്ട വോട്ട് , പ്രതികരണം ഇല്ലാതെ എം.പി
    12/08/2025
    സൗദി വിസ സ്റ്റാമ്പിംഗ്: ഇന്ത്യക്കാര്‍ക്ക് ലേബര്‍ വിസകള്‍ക്കും പരീക്ഷ നിര്‍ബന്ധം
    12/08/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.