തൊടുപുഴ- തൊടുപുഴ നഗരസഭ ചെയർമാൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്-മുസ്ലിം ലീഗ് സംഘർഷം. കോൺഗ്രസും ലീഗും വെവ്വേറെ മത്സരിച്ച തെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർത്ഥി എ.എസ് സബീന ചെയർമാൻ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
കോൺഗ്രസിന് ഏഴും ലീഗിന് ആറും വോട്ട് ലഭിച്ചു. യു.ഡി.എഫിന് പതിമൂന്ന് അംഗങ്ങളാണ് തൊടുപുഴയിലുള്ളത്. യു.ഡി.എഫിലെ ഭിന്നത കാരണം സി.പി.എം സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. കൈക്കൂലി കേസിൽ പ്രതിയായതിനെ തുടർന്ന് സനീഷ് ജോർജ് രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







