Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, June 19
    Breaking:
    • യുദ്ധം മൂര്‍ഛിച്ചാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ പൂര്‍ണമായി തകരുമെന്ന് മുന്നറിയിപ്പ്
    • അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 150,000 ദിർഹം ക്യാഷ് പ്രൈസ് നേടി മലയാളികൾ
    • VIDEO- ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ സെജ്ജിൽ, വേദനാജനകമായ നഷ്ടങ്ങള്‍ നേരിട്ടതായി നെതന്യാഹു
    • മെസ്സി കളിക്കുമോ? മയാമിക്ക് ഇന്ന് അഗ്നിപരീക്ഷ; തോറ്റാൽ പണി പാളും
    • ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും-റഷ്യ-ചൈന
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»Kerala

    നിലമ്പൂരില്‍ വരണമെന്നറിയിച്ച് മിസ്ഡ് കോള്‍ പോലുമുണ്ടായില്ല, കോണ്‍ഗ്രസുമായി അഭിപ്രായഭിന്നതയുണ്ടെന്നും ശശി തരൂര്‍

    എവിടേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അംഗമാണെന്നും തരൂര്‍
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്19/06/2025 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ശശി തരൂര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം-നിലമ്പൂര്‍ ഉപതെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി പങ്കെടുക്കാന്‍ ആരും തന്നെ ക്ഷണിച്ചില്ലെന്നും പ്രചാരണത്തിന് പോകാതിരുന്നത് വരണമെന്നറിയിച്ച് ഒരു മിസ്ഡ് കോള്‍ പോലും ആരും ചെയ്യാത്തതിനാലാണെന്നും വിശദീകരിച്ച് ശശി തരൂര്‍ എം.പി. കോണ്‍ഗ്രസ്സ് നേതൃത്വവുമായി ചില അഭിപ്രായ വ്യത്യാസങ്ങളുണ്ട്. തെരെഞ്ഞെടുപ്പിന് ശേഷം അതേക്കുറിച്ച് സംസാരിക്കാം. തെരെഞ്ഞെടുപ്പ് ദിനത്തില്‍ അതേക്കുറിച്ച് പറയുന്നത് ശരിയല്ലെന്ന് തോന്നുന്നു. നിലമ്പൂരില്‍ വരണമെന്നറിയിച്ച് ആരും ക്ഷണിച്ചിട്ടില്ല. ക്ഷണിക്കാതെ ഒരിടത്തും പോകുന്ന സ്വഭാവമില്ല. സാധാരണ ചെല്ലണമെങ്കില്‍ പരിപാടി മുന്‍കൂട്ടി അറിയിക്കാര്‍ പതിവുണ്ട്. തന്റെ സുഹൃത്തായ ആര്യാടന്‍ ഷൗക്കത്ത് അവിടെ വിജയിക്കുമെന്ന പ്രതീക്ഷയാണുള്ളത്. അതേസമയം വിദേശത്തായതിനാലാണ് ശശി തരൂര്‍ എം.പി നിലമ്പൂരില്‍ പ്രചാരണത്തിന് എത്താതിരുന്നത് എന്നായിരുന്നു ഐക്യജനാധിപത്യ മുന്നണിയുടെ വിശദീകരണം.


    ഓപറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവന ഭാരതീയന്‍ എന്ന നിലയിലുള്ളതാണ്. അതില്‍ ഒരു രാഷ്ട്രീയത്തിനും പ്രസക്തിയില്ല. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ രാജ്യത്തിനു വേണ്ടി എന്തു സേവനവും ചെയ്യാന്‍ ഞാന്‍ സദാസന്നദ്ധനാണെന്നും ഇക്കാര്യം മുമ്പും വ്യക്തമാക്കിയതാണെന്നും ശശി തരൂര്‍ വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    കോണ്‍ഗ്രസ്സ് പാര്‍ട്ടിയോട് തനിക്കുള്ളള സ്‌നേഹത്തില്‍ ആര്‍ക്കും സംശയം വേണ്ട. പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും നല്ല അടുപ്പമുണ്ട്. പാര്‍ട്ടി ഒരിക്കലും അവഗണിച്ചുവെന്ന തോന്നലും തനിക്കില്ല. കേരളത്തിലെ നേതൃത്വവുമായി ചില പ്രശ്‌നങ്ങളുണ്ടെന്നത് മറച്ചുവെക്കുന്നില്ല. അത് എല്ലാവര്‍ക്കുമറിയാം. അതൊക്കെ പാര്‍ട്ടിക്കകത്ത് സംസാരിക്കാറാണ് പതിവെന്നും അദ്ദേഹം വ്യക്തമാക്കി. ഭാരതീയ ജനതാ പാര്‍ട്ടിയിലേക്ക് പോകുമോ എന്ന ചോദ്യത്തിന് എവിടേക്കും പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും കോണ്‍ഗ്രസ് അംഗമാണെന്നും ആയിരുന്നു മറുപടി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    BJP Congress missed call Nilambur by election sasi tharoor
    Latest News
    യുദ്ധം മൂര്‍ഛിച്ചാല്‍ ആഗോള സമ്പദ്‌വ്യവസ്ഥ പൂര്‍ണമായി തകരുമെന്ന് മുന്നറിയിപ്പ്
    19/06/2025
    അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 150,000 ദിർഹം ക്യാഷ് പ്രൈസ് നേടി മലയാളികൾ
    19/06/2025
    VIDEO- ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ സെജ്ജിൽ, വേദനാജനകമായ നഷ്ടങ്ങള്‍ നേരിട്ടതായി നെതന്യാഹു
    19/06/2025
    മെസ്സി കളിക്കുമോ? മയാമിക്ക് ഇന്ന് അഗ്നിപരീക്ഷ; തോറ്റാൽ പണി പാളും
    19/06/2025
    ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെട്ടാൽ പ്രത്യാഘാതം ഗുരുതരമായിരിക്കും-റഷ്യ-ചൈന
    19/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.