ആലപ്പുഴ – മധ്യവയസ്‌കയെ സഹോദരന്‍ കൊന്ന് വീട്ടുവളപ്പില്‍ കുഴിച്ചുമൂടി. ചെട്ടികാട് സ്വദേശി റോസമ്മ (58) ആണ് കൊല്ലപ്പെട്ടത്. സഹോദരന്‍ ബെന്നിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോസമ്മ രണ്ടാം വിവാഹം കഴിക്കാന്‍ തീരുമാനിച്ചതിലെ എതിര്‍പ്പ് ആണ് കൊലക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. റോസമ്മയെ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു.
റോസമ്മ മരിച്ചെന്ന് ബോധ്യമായതോടെ വീടിന്റെ പിന്‍ഭാഗത്ത് കുഴിയെടുത്ത് മറവു ചെയ്യുകയായിരുന്നു. അമ്മയെ കാണാതായതിനെ തുടര്‍ന്ന് മകന്‍ സാനു ഇരുപതാം തീയതിയാണ് ആലപ്പുഴ നോര്‍ത്ത് പോലീസില്‍ പരാതി കൊടുത്തത്. പിന്നീട് ബെന്നി തന്നെയാണ് സഹോദരിയെ കൊന്നു കുഴിച്ചു മൂടിയ കാര്യം ബന്ധുക്കളെ അറിയിച്ചത്. ബന്ധുക്കള്‍ രാവിലെ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







