തലശ്ശേരി- കണ്ണൂർ സർവകലാശാല പാലയാട് ക്യാംപസിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. സർവ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗം മേധാവി, കുറ്റ്യാടി സ്വദേശി കെ.കെ. കുഞ്ഞമ്മദിനെയാണ് ധർമടം പോലീസ് അറസ്‌റ്റ് ചെയ്‌തത്. അധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്‌ജിലും എത്തിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചുവെന്നാണ് പരാതി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group