പാലക്കാട്– നാട്ടുകല്ലില്‍ ഒന്‍പതാം ക്ലാസുകാരിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍. ശ്രീകൃഷണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ വിദ്യാര്‍ഥിനി ആശിര്നന്ദയാണ് തൂങ്ങി മരിച്ചത്. സ്കൂള്‍ അധികൃതരുടെ മാനസിക പീഠനമാണ് കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം ആരോപിച്ചു. മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ കുട്ടിയെ ക്ലാസ് മാറ്റിയിരുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതായി ആരോപണമുണ്ട്. സമാന അനുഭവങ്ങളുമായി നിരവധി രക്ഷിതാക്കളും സ്കൂളിനെതിരെ രംഗത്തു വന്നിട്ടുണ്ട്. നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് സ്കൂളിനെതിരെ ശക്തമായ പ്രതിഷേധത്തിലാണ്. വിദ്യാര്‍ഥിയുടെ മരണത്തെ തുടര്‍ന്ന് സ്കൂള്‍ പ്രധാനധ്യാപിക ഉള്‍പ്പെടെയുള്ളവരെ മാറ്റാതെ പിന്മാറുകയില്ലെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.
Friday, September 18
Breaking:
- യു.എൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് അമേരിക്ക ഔദ്യോഗികമായി പിന്മാറി
- ഇന്തോനേഷ്യയിൽ വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട യുവതിക്കും യുവാവിനും 100 വീതം ചാട്ടവാറടി നൽകി
- ഹൂത്തികളെ ഇറാൻ നിയന്ത്രിക്കണമെന്ന്, സൗദി അറേബ്യയെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോകാൻ തയ്യാറെന്നും പാക് സൈനിക വക്താവ്
- സി.എച്ച് മുഹമ്മദ് കോയ ദേശീയ സെമിനാറിന് ഒരുങ്ങി കാലിക്കറ്റ് സർവകലാശാല: ഇപ്പോൾ രജിസ്റ്റർ ചെയ്യാം
- ഇറാനെതിരായ ഉപരോധം: യു.എൻ വിദഗ്ധ സമിതിയുടെ കാലാവധി നീട്ടാനുള്ള നീക്കം എതിർത്ത് റഷ്യയും ചൈനയും
