Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 6
    Breaking:
    • ഖലീല്‍ അല്‍ഹയ്യയുടെ വീഡിയോ പുറത്തിറക്കി ഹമാസ്
    • അധികാരം കൈമാറാന്‍ വിസമ്മതിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ്
    • ഇത്തവണത്തെ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ വെള്ളിയാഴ്ച തിരശ്ശീല ഉയരും
    • ഇ.എം.എസ് ഗവൺമെന്റിന്റെ ഭൂപരിഷ്കരണം ആദിവാസികൾക്ക് തിരിച്ചടിയായി; ചെറുവയൽ രാമൻ
    • ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ കളിച്ചങ്ങാടം തീർത്ത് കുരുന്നുകൾ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പലസ്തീനിലെ ഉറങ്ങാത്ത രാവുകൾക്ക് ഐക്യദാർഢ്യവുമായി ഐ.എസ്.എമ്മിന്റെ ഗസ്സ പ്രതിരോധ രാവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/09/2025 Kerala 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഐ.എസ്.എം സംസ്ഥാന സമിതി കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച ഗസ്സ പ്രതിരോധ രാവ് ഐക്യദാർഡ്യ സമ്മേളനം അഹമ്മദ് ദേവർകോവിൽ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട് : പലസ്തീൻ ജനതയെ കൊന്നൊടുക്കുന്ന ഇസ്രയേൽ ഭീകരത കൊണ്ട് വർഷങ്ങളായി ഉറക്കമില്ലാതായ പലസ്തീൻ രാവുകൾക്ക് ഐക്യദാർഢ്യം പങ്കു വെച്ച് രാത്രിയെ പകലാക്കി ഐ.എസ്.എം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഗസ്സ പ്രതിരോധ രാവ് വേറിട്ടൊരു സമരമായി. കോഴിക്കോട് കടപ്പുറത്ത് നടന്ന ഐ.എസ്. എം ഗസ്സ പ്രതിരോധ രാവ് പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലി പെങ്കെടുത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    എക്കാലത്തും മനുഷ്യാവകാശങ്ങൾക്കും ലോക സമാധാനത്തിനും വേണ്ടി ശബ്ദിക്കുകയും പലസ്തീനികളോട് ഐക്യപ്പെടുകയും ചെയ്ത രാജ്യത്തിന്റെ മഹത്തായ പാരമ്പര്യത്തെ കളങ്കപ്പെടുത്തി ഇസ്രയേലുമായി ചങ്ങാത്തം കൂടുന്ന കേന്ദ്ര സർക്കാർ നിലപാട് തിരുത്തണമെന്ന് സംഗമം ആവശ്യപ്പെട്ടു. യുദ്ധവെറിയൻമാരായ ഗസ്സയിലെ കൂട്ടക്കുരുതിക്ക് നേതൃത്വം നല്കുന്ന ഇസ്രയേലുമായുള്ള എല്ലാവിധ നയതന്ത്ര ബന്ധങ്ങളും സഹകരണ കരാറുകളും അവസാനിപ്പിക്കണം.

    യുദ്ധക്കുറ്റവാളി നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുക , പലസ്തീനിലെ പിഞ്ചു മക്കളെയടക്കം ക്രൂരമായി കൊന്നൊടുക്കുന്ന ഇസ്രയേലിന്റെ രാഷ്ട്ര പദവി എടുത്തു കളയുക, പലസ്തീൻ ജനതയെ കൊന്നൊടുക്കാൻ ആയുധവും പിന്തുണയും നല്കുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിനെ യുദ്ധക്കുറ്റവാളിയായി പരിഗണിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങൾ കോഴിക്കോട് കടപ്പുറത്തെ രാത്രിയുടെ നിശ്ശബ്ദതയെ ഭേദിച്ചു കൊണ്ട് അന്തരീക്ഷത്തിൽ പ്രകമ്പനം കൊണ്ടു.

    യൂറോപ്യൻ രാജ്യങ്ങളുടെ യുദ്ധക്കൊതിയും സാമ്രാജ്യത്വ അധിനിവേശവും ആയുധക്കച്ചവടവും ലോകത്ത് സമാധാന ജീവിതത്തിന് ഭീഷണിയാണെന്ന് സംഗമം അഭിപ്രായപ്പെട്ടു. സ്വതന്ത്ര പരമാധികാര രാജ്യങ്ങളെ അന്യായമായി ആക്രമിക്കുന്ന രാഷ്ട്രങ്ങളെ ഉപരോധിക്കാൻ ലോക രാഷ്ട്രങ്ങൾ ഇച്ഛാശക്തി കാണിക്കണം.

    യു.എൻ രക്ഷാ സമിതിയിൽ സാമ്രാജ്യത്വ രാഷ്ട്രങ്ങൾക്കനുവദിച്ച വീറ്റോ പവർ എടുത്ത് കളയാൻ യു.എൻ ചാർട്ടറിൽ ഭേദഗതി വരുത്തണം. എങ്കിൽ മാത്രമേ പലസ്തീനിലടക്കം ലോക സമാധാനം സാധ്യമാവു എന്നും സംഗമം അഭിപ്രായപ്പെട്ടു.

    എം.കെ രാഘവൻ എം.പി സംഗമം ഉദ്ഘാടനം ചെയ്തു. അഹമ്മദ് ദേവർ കോവിൽ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് ഡോ. അൻവർ സാദത് അദ്ധ്യക്ഷത വഹിച്ചു.

    കവി പി.കെ പാറക്കടവ്, അഡ്വ.കെ.പി നൗഷാദലി, ടി.ടി ഇസ്മായിൽ, കെ.ടി കുഞ്ഞിക്കണ്ണൻ, അഡ്വ: നൂർബിന റഷീദ്, എൻ.പി ചെക്കുട്ടി, കമാൽ വരദൂർ , മിസ് അബ് കീഴരിയൂർ, കെ.എം അഭിജിത്, അഡ്വ.പി മുഹമ്മദ് ഹനീഫ, കെ.എൻ സുലൈമാൻ മദനി, ഡോ. ജാബിർ അമാനി, ബി.പി.എ ഗഫൂർ, മുഖ്താർ ഉദിരംപൊയിൽ, സി.ടി ആയിശ, ഹാസിൽ മുട്ടിൽ, ഡോ.സുഫ്യാൻ അബ്ദു സത്താർ, റിഹാസ് പുലാമന്തോൾ, ജസീൻ നജീബ്, ജിദ മനാൽ പ്രസംഗിച്ചു.

    ഇസ്രായേൽ കമ്പനികളുടെയും അവരെ സഹായിക്കുന്ന കമ്പനികളുടെയും ഉൽപന്നങ്ങൾ ബഹിഷ്കരിക്കുമെന്ന് സംഗമം പ്രതിജ്‌ഞ ചെയ്തു. ഗസ്സക്ക് ഐക്യ ദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്ത് ആയിരം തെരുവ് സംഗമങ്ങൾ സംഘടിപ്പിക്കുമെന്ന് പ്രഖ്യാപനവുമുണ്ടായി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Resistance Night ISM Palestine Solidarity
    Latest News
    ഖലീല്‍ അല്‍ഹയ്യയുടെ വീഡിയോ പുറത്തിറക്കി ഹമാസ്
    05/10/2025
    അധികാരം കൈമാറാന്‍ വിസമ്മതിച്ചാല്‍ ഹമാസിനെ ഇല്ലാതാക്കുമെന്ന് ട്രംപ്
    05/10/2025
    ഇത്തവണത്തെ റിയാദ് സീസണിന് നിരവധി വിസ്മയങ്ങള്‍ തീര്‍ക്കുന്ന കൂറ്റന്‍ പരേഡോടെ വെള്ളിയാഴ്ച തിരശ്ശീല ഉയരും
    05/10/2025
    ഇ.എം.എസ് ഗവൺമെന്റിന്റെ ഭൂപരിഷ്കരണം ആദിവാസികൾക്ക് തിരിച്ചടിയായി; ചെറുവയൽ രാമൻ
    05/10/2025
    ഗാസയിലെ കൂട്ടക്കുരുതിക്കെതിരെ കളിച്ചങ്ങാടം തീർത്ത് കുരുന്നുകൾ
    05/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.