മലപ്പുറം: റിയാദിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകനായ സിദ്ദീഖ് തുവ്വൂര്‍ എഴുതിയ ‘മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം കഥാകൃത്തും നോവലിസ്റ്റുമായ അബു ഇരിങ്ങാട്ടിരി നിര്‍വഹിച്ചു. തുവ്വൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജസീന ടീച്ചര്‍ പുസ്തകം ഏറ്റുവാങ്ങി.
തുവ്വൂര്‍ കമ്മ്യൂണിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തുവ്വൂര്‍ അലയന്‍സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ കഥാകൃത്തും നോവലിസ്റ്റുമായ റഹ്മാന് കിടങ്ങയം പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മുസ്തഫ ലത്തീഫ്, സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടറി അഷ്റഫ് വേങ്ങാട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു. പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും യാത്രാനുഭവങ്ങളും കോര്‍ത്തിണക്കിയ കൃതിയാണ് ‘മരുഭൂമിയിലെ നേര്‍ക്കാഴ്ചകള്‍’.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







