Close Menu
Latest Saudi news and updatesLatest Saudi news and updates
    Facebook X (Twitter) Instagram YouTube
    Tuesday, July 1
    Breaking:
    • ആക്രമണം തുടരുന്നു; ഭക്ഷ്യസഹായം തേടിയെത്തുന്നവരെ വീണ്ടും കൊലപ്പെടുത്തി ഇസ്രായേൽ
    • മുഹമ്മദ് നബിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചു; ആക്ഷേപഹാസ്യ മാസിക ഓഫീസില്‍ പ്രതിഷേധം, കാര്‍ട്ടൂണിസിറ്റ് അറസ്റ്റില്‍
    • വേടൻ്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ
    • തെലങ്കാന ഫാക്ടറി സ്‌ഫോടനം; മരണം 42, ഇരുപതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി
    • തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഹേമചന്ദ്രന്‍ ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകള്‍, കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രണം നടത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi news and updatesLatest Saudi news and updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi news and updatesLatest Saudi news and updates
    Home»Kerala

    ഷൈന്‍ ടോം ചാക്കോയുടെ കൊക്കെയ്ന്‍ കേസില്‍ പോലീസ് നടപടിക്രമങ്ങള്‍ പാലിച്ചെല്ലെന്ന് കോടതി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/04/2025 Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Shine tom chacko
    Share
    WhatsApp Facebook Twitter Telegram LinkedIn

    എറണാകുളം– സിനിമ നടന്‍ ഷൈന്‍ ടോം ചാക്കോ പ്രതിയായ കൊക്കെയ്ന്‍ കേസില്‍ പോലീസ് അന്യേഷണത്തിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് വിചാരണ കോടതി. കേസന്യേഷണത്തിൽ നടപടിക്രമങ്ങള്‍ പാലിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയെന്ന് കോടതി. പരിശോധനക്കിടെ പോലീസ് കണ്ടെടുത്ത കൊക്കയ്ന്‍ ഘടകങ്ങള്‍ വേര്‍തിരിച്ച് പരിശോധിച്ചിക്കാതിരുന്നതും രഹസ്യ വിവരം ലഭിച്ചുവെന്ന വാദം പോലീസ് പട്രോളിംഗ് സംഘം കോടതിയില്‍ തള്ളിപ്പറഞ്ഞതും പോലീസിന്റെ വീഴ്ചകളായി കോടതി പറഞ്ഞു.

    ലഹരി മരുന്ന് കണ്ടെടുത്തിട്ടും അത് പ്രതികളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് തെളിയിക്കാന്‍ പോലീസിനായില്ലെന്നും വനിതാ പോലീസിന്റെ മൊഴിയില്‍ ഉള്‍പ്പെടെ വൈരുദ്ധ്യമുണ്ടെന്ന് കോടതി പറഞ്ഞു. എന്‍.ഡി.പി.എസ് ആക്ട് പ്രകാരം കുറ്റം തെളിയിക്കപ്പെട്ടാല്‍ പ്രതികള്‍ക്ക് വലിയ ശിക്ഷയാണണ് ലഭിക്കുക. അതോടൊപ്പം കുറ്റാരോപിതന് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നത് പോലെ പ്രധാനപ്പെട്ടതാണ് അവര്‍ കുറ്റം ചെയ്‌തെന്ന് തെളിയിക്കുന്ന രേഖകള്‍ കോടതിയില്‍ സമര്‍പ്പിക്കുകയെന്നത്, എന്നാല്‍ അതിന് പോലീസിന് കഴിഞ്ഞിട്ടില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രതികള്‍ എല്ലാവരും ചേര്‍ന്നിരുന്ന് കൊക്കെയ്ന്‍ ഉപയോഗിച്ചു എന്നാണ് പോലീസ് റിപ്പോര്‍ട്ട്. പക്ഷെ ഷൈൻ ടോം ചാക്കോയൊ പിടിക്കപ്പെട്ട നാല് മോഡലുകളോ ലഹരി വസ്തു ഉപയോഗിച്ചു എന്നത് ശാസ്ത്രീയമായി തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. 2015 ജനുവരി 30നാണ് കൊച്ചി കടവന്തറ ഫ്ലാറ്റിൽ വെച്ച് അർദ്ധരാത്രി പോലസ് ഇവരെ അറസ്റ്റ് ചെയ്തത്. 2018 ഒക്ടോബറിൽ അഡീഷണൽ സെഷൻസ് കോടതിയിൽ വിചാരണ ആരംഭിച്ച കേസിൽ 2025 ഫെബ്രുവരിയിൽ ഷൈന്‍ ടോം ചാക്കോയെ കുറ്റവിമുക്തനാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    drug case Kerala Police Shine tom chacho
    Latest News
    ആക്രമണം തുടരുന്നു; ഭക്ഷ്യസഹായം തേടിയെത്തുന്നവരെ വീണ്ടും കൊലപ്പെടുത്തി ഇസ്രായേൽ
    01/07/2025
    മുഹമ്മദ് നബിയെ പരിഹസിച്ച് കാര്‍ട്ടൂണ്‍ വരച്ചു; ആക്ഷേപഹാസ്യ മാസിക ഓഫീസില്‍ പ്രതിഷേധം, കാര്‍ട്ടൂണിസിറ്റ് അറസ്റ്റില്‍
    01/07/2025
    വേടൻ്റെ പാട്ട് കാലിക്കറ്റ് സർവകലാശാല സിലബസിൽ; റിപ്പോർട്ട് ആവശ്യപ്പെട്ട് ഗവർണർ
    01/07/2025
    തെലങ്കാന ഫാക്ടറി സ്‌ഫോടനം; മരണം 42, ഇരുപതോളം പേര്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍ കുടുങ്ങി
    01/07/2025
    തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസ്; ഹേമചന്ദ്രന്‍ ഉപയോഗിച്ചിരുന്നത് നിരവധി സിം കാര്‍ഡുകള്‍, കേസ് വഴിതിരിച്ചുവിടാന്‍ ആസൂത്രണം നടത്തി
    01/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.