കോട്ടയം: ബി ജെ പി വിട്ട് കോൺഗ്രസിൽ ചേർന്ന സന്ദീപ് വാര്യർ എൻ.എസ്.എസ് ജനറൽസെക്രട്ടറി ജി സുകുമാരൻ നായരെ സന്ദർശിച്ചു. ചങ്ങനാശ്ശേരി പെരുന്നയിലെ എൻ എസ് എസ് ആസ്ഥാനത്തെത്തിയായിരുന്നു കൂടിക്കാഴ്ച.
രാഷ്ട്രീയ ജീവിതത്തിലെ നിർണായക തീരുമാനങ്ങൾ എടുക്കുമ്പോൾ ജനറൽ സെക്രട്ടറിയുടെ അനുഗ്രഹം തേടിയിട്ടുണ്ടെന്നും ഇത്തവണയും തീരുമാനങ്ങൾ എടുക്കുന്നതിനു മുമ്പ് ഫോണിലൂടെ അനുഗ്രഹം തേടിയിരുന്നതായും സന്ദീപ് അറിയിച്ചു.
ഇന്ന് നേരിട്ട് പെരുന്നയിലെ ആസ്ഥാനത്ത് എത്തി അദ്ദേഹത്തെ കണ്ടു. ദീർഘനേരം സംസാരിച്ചു. അദ്ദേഹം എല്ലാ സ്‌നേഹവും അനുഗ്രഹവും നൽകിയാണ് യാത്രയയച്ചതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
